Sunday, July 19, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഇടുക്കിയില്‍ ജലനിരപ്പ്...

ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു : വൈദ്യുതിയുത്പാദത്തെ ബാധിക്കുമെന്ന് ആശങ്ക

കോട്ടയം: എല്‍ നിനോ പ്രതിഭാസം മൂലം മഴയിലുണ്ടായ കുറവ് കേരളത്തിലെ വൈദ്യുതി ഉത്പാദനത്തെ ബാധിക്കുമെന്ന് ആശങ്ക. ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നതാണ് കാരണം. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ മൂലമറ്റം പവര്‍ ഹൗസിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വെള്ളം ഇടുക്കി ഡാമില്‍ നിന്നാണ് എത്തിക്കുന്നത്.  കാലവര്‍ഷം കുറഞ്ഞതോടെ ഇപ്പോള്‍ 2327.22 അടി വെള്ളം മാത്രമാണ് ഡാമില്‍, മുന്‍വര്‍ഷത്തേക്കാള്‍ 35.84 അടി കുറവ്.

കഴിഞ്ഞവര്‍ഷം ഈ സമയത്ത് 2363.06 അടി വെള്ളമുണ്ടായിരുന്നു. ഡാമിന്റെ സംഭരണശേഷിയുടെ 27 ശതമാനം വെള്ളമേയുള്ളു. വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ചതോടെ ഇടുക്കിയിലെ ആറ് ജനറേറ്ററുകളും 24 മണിക്കൂറും തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചാല്‍ പരമാവധി ഒരു മാസത്തേക്കുള്ള വൈദ്യുതി ഉത്പാദനമേ നടക്കുകയുള്ളൂ. മൂലമറ്റത്ത് വൈദ്യുതി ഉത്പാദനമേ നടക്കുകയുള്ളൂ. മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിച്ചു. ശരാശരി ഉത്പാദനം 10 ദശലക്ഷം യൂണിറ്റിലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. നിലവിലെ രീതിയില്‍ വൈദ്യുതി ഉപയോഗം തുടരുകയും മഴ ലഭിക്കാതിരിക്കുകയും ചെയ്താല്‍ കൂടുതല്‍ ലോഡ്‌ഷെഡിങ് വന്നേക്കാം എന്നുള്ളതാണ് വിലയിരുത്തൽ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം....

എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ല:  കേരള കോൺഗ്രസ് എം

കോട്ടയം: യുഡിഎഫ് പ്രവേശന ചർച്ചകൾ തള്ളി കേരള കോൺഗ്രസ് എം നേതൃത്വം. എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാർട്ടി നേതാക്കളെ അറിയിച്ചു എന്നാണ് വിവരം. യുഡിഎഫ് അപമാനിച്ച് ഇറക്കിവിട്ടതാണെന്ന്...
- Advertisment -

Most Popular

- Advertisement -