Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസിക്കിമിലെ തുരങ്കം...

സിക്കിമിലെ തുരങ്കം അപകടം: മലയാളി ഉദ്യോ​ഗസ്ഥന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം : സിക്കിം തുരങ്കം അപകടത്തിൽ കാണാതായ മലയാളി ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹന്‍റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്കെത്തിക്കും.

നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷനിലെ സീനിയർ മാനേജറാണ് അനീഷ് മോഹൻ. പതിനാറ് വർഷമായി എൻഎച്ച്പിസിയിലെ ജീവനക്കാരനാണ്.നാല് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പാറയ്ക്കുള്ളിലെ മീഥൈൻ വാതകം ചോർന്നതു മൂലമുള്ള സ്ഫോടനത്തിലാണ് തുരങ്കം തകർന്നത്.അപകടത്തിൽ 22 പേരുടെ മരണമാണ് ഇപ്പോൾ സ്ഥിരീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ്‌നാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു

തേനി : തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു.ശനിയാഴ്ച രാവിലെയാണ് സംഭവം.കോട്ടയം കുറവിലങ്ങാട് പകലോമറ്റം ഗോവിന്ദപുരം കോളനി കാഞ്ഞിരത്താംകുഴി സോണി മോൻ (45), നമ്പുശ്ശേരി കോളനി അമ്പലത്തുങ്കൽ...

പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാം

പത്തനംതിട്ട : പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍-ധന്‍ യോജന, നാഷനല്‍ പെന്‍ഷന്‍ സ്കീം ഫോര്‍ ട്രേഡേഴ്സ് ആന്‍ഡ് സെല്‍ഫ് എംപ്ലോയിഡ് പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാന്‍ അവസരം. 18നും 40 നും ഇടയില്‍ പ്രായമുള്ള...
- Advertisment -

Most Popular

- Advertisement -