Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsഓഫീസറെ സ്ഥിരമായി...

ഓഫീസറെ സ്ഥിരമായി നിയമിക്കുന്നില്ല : കർഷകമോർച്ച കൃഷിഭവനിൽ പ്രതിഷേധിച്ചു

തിരുവല്ല: കാവുംഭാഗം കൃഷിഭവന് മുന്നിൽ കർഷകമോർച്ചയുടെ പ്രതിഷേധ ധർണ നടന്നു. കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് സുരേഷ് ഓടക്കൽ ഉദ്ഘാടനം നിർവഹിച്ചു. കാവുംഭാഗത്തെ കൃഷിഭവനിൽ കൃഷി ഓഫീസറെ സ്ഥിരമായി നിയമിക്കാത്തത് കർഷകരോടുള്ള വഞ്ചനയാണ് എന്ന് അദ്ദേഹം ആരോപിച്ചു. കോപ്പറേറ്റീവ് സെൽ സംസ്ഥാന കോഡിനേറ്റർ ശ്യാം മണിപ്പുഴ മുഖ്യപ്രഭാഷണം നടത്തി.

കർഷകമോർച്ച മണ്ഡലം പ്രസിഡൻറ് അലക്സാണ്ടർ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.  യോഗത്തിൽ ബിജെപി മണ്ഡലം പ്രസിഡൻറ് രാജേഷ് കൃഷ്ണ, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡൻറ് വേണുഗോപാൽ, വിജയകുമാർ, ജയൻ ജനാർദ്ദനൻ, മനോജ് വെട്ടിക്കൽ, അഡ്വ. നിത്യാനന്ദകുമാർ, സുജാത ആർ, ജയകുമാർ, അനിൽകുമാർ മുത്തൂർ, രാധാകൃഷ്ണൻ വേണാട്, എൻ എസ് സാം, സുഭാഷ് ചന്ദ്ര ബോസ്, ഗോപിദാസ് പി കെ, അഡ്വ.കാവ്യ സതീഷ്, സജീവ് കോട്ടത്തോട്, സുഭാഷ് കടപ്ര എന്നിവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിലേക്കുള്ള തേൻ വിതരണം ചെയ്തത് ഫോമിക് ആസിഡ് കണ്ടെയ്നറിൽ

ശബരിമല : ശബരിമലയിൽ വഴിപാട് ആവശ്യത്തിനുള്ള തേൻ എത്തിച്ചത് ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്നറുകളിലെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. കഴിഞ്ഞ ആഴ്ചയാണ് വിജിലൻസ് പരിശോധന നടത്തിയത്. പൊതുമേഖല സ്ഥാപനമായ റെയ്ഡ്കോയാണ് തേൻ...

ശബരിമല വിഷയം രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ക്കേണ്ട കാര്യമില്ല : ജി സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി : ശബരിമല വിഷയം രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ക്കേണ്ട കാര്യമില്ലെന്നും വിശ്വാസ സംരക്ഷണത്തിന്റെ വിഷയമാണെന്നും  എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് അഖിലകേരള...
- Advertisment -

Most Popular

- Advertisement -