Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തന്ത്രിയാകാൻ...

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ : തീരുമാനം വിദഗ്ധ സമിതിയുടേത്

പത്തനംതിട്ട: തന്ത്രി കണ്ഠരര് രാജീവരർക്ക് പകരം മകൻ കണ്ഠരര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാകും. ബ്രഹ്മദത്തന് തന്ത്രിയാകാൻ യോഗ്യതയുണ്ടെന്ന് വിദഗ്ധ സമിതി അറിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റുമായി ചർച്ചകൾക്ക് ശേഷമാണ് സമിതി ഇക്കാര്യം അറിയിച്ചത്.

താന്ത്രിക വിദ്യയിൽ ബ്രഹ്മദത്തന് പരിഞ്ജാനമുണ്ടെന്ന വിലയിലുത്തലിനെ തുടർന്നാണിത്. ഇതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ സമിതി ബ്രഹ്മദത്തനുമായി സംസാരിക്കും. ദേവസ്വം ബോർഡ് ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

തനിക്കുള്ള ആരോഗ്യ പ്രശ്നങ്ങൾമൂലം പകരം താന്ത്രികസ്ഥാനം മകന് നൽകണമെന്നാവശ്യപ്പെട്ട് കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ചിങ്ങം മുതൽ കർക്കടകമാസം വരെ താഴമൺ മഠത്തിലെ രണ്ട് കുടുംബങ്ങൾ ടേൺ അടിസ്ഥാനത്തിലാണ് ശബരിമലയിലെ താന്ത്രിക കർമ്മങ്ങൾ നിർവഹിക്കുന്നത്.

മുതിർന്ന തന്ത്രി കണ്ഠരര് മോഹനരുടെ മകൻ കണ്ഠരര് മഹേഷ് മോഹനരാണ് ഇപ്പോൾ തന്ത്രി. അദ്ദേഹത്തിന്റെ കാലാവധി ആഗസ്റ്റ് 2ന് നിറപുത്തരി പൂജകളോടെ അവസാനിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റവ.ഡീക്കൻ ആഷർ ഷാജിയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

കോഴഞ്ചേരി: റവ.ഡീക്കൻ ആഷർ ഷാജിയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം.  പന്തളം മങ്ങാരം വടക്കേമുരുപ്പേൽ ആഷർ ഷാജി(26)ആണ് അന്തരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കോഴഞ്ചേരി - പന്തളം റോഡിൽ നാൽക്കാലിക്കൽ പാലത്തിന് സമീപമായിരുന്നു അപകടം. ആഷർ...

രാമായണ പാരായണത്തിന്റെ പുണ്യവുമായി കര്‍ക്കിടകം ആരംഭിച്ചു

തിരുവല്ല: രാമായണ പാരായണത്തിന്റെ പുണ്യവുമായി കര്‍ക്കിടകമാസം ആരംഭിച്ചു. ഇനിയുള്ള ഒരുമാസക്കാലം ഹൈന്ദവ വീടുകളില്‍ നിന്നു രാമകഥ ഉയരുകയായി. വിവിധ ക്ഷേത്രങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ അഷ്ടദ്രവ്യ ഗണപതി ഹോമവും വിശേഷാൽ പൂജയും നടന്നു. മതിൽഭാഗം...
- Advertisment -

Most Popular

- Advertisement -