Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiഗുരുവായൂർ ദേവസ്വം...

ഗുരുവായൂർ ദേവസ്വം ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതര ക്രമക്കേടുകളെന്ന് ഹൈക്കോടതി

കൊച്ചി : ഗുരുവായൂർ ദേവസ്വത്തിന്റെ ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കാര്യത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് ഹൈക്കോടതി .ഓഡിറ്റ് വിഭാഗം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ വിമർശനം.ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ കൈമാറിയില്ലെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചിരുന്നു.

ഓൺലൈൻ വഴിപാടുകൾ, പിഒഎസ് മെഷീനുകൾ, ക്യൂആർ കോഡ് വഴിയുള്ള പേയ്‌മെന്റുകൾ എന്നിവയിലൂടെ ലഭിക്കുന്ന തുകയുടെ കൃത്യമായ അക്കൗണ്ടിങ് ഉറപ്പാക്കുന്ന സംവിധാനം നിലവിലില്ല. 43 വര്‍ഷമായിട്ടും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാര്‍ഷിക പരിശോധന നടത്തിയിട്ടില്ല.ഭക്തർ വഴിപാടായി സമർപ്പിച്ച സ്വർണം, വെള്ളിപ്പാത്രങ്ങൾ, കുങ്കുമം തുടങ്ങിയവയുടെ കണക്കുകൾ രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റർ കണ്ടെത്തി.

സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കണമെന്ന് ദേവസ്വം ബെഞ്ച് നിർദേശിച്ചു.ഓഡിറ്റ് വിഭാഗത്തിലെ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ നാളെ നേരിട്ട് ഹാജരായി ഇതുവരെയുള്ള കണ്ടെത്തലുകള്‍ അറിയിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൗജന്യ മെഡിക്കൽ ക്യാമ്പും  തിമിര രോഗനിർണയവും

തിരുവല്ല : 1650 നമ്പർ തടിയൂർ എൻഎസ്എസ് കരയോഗത്തിന്റെയും തിരുവല്ല കല്ലട കണ്ണാശുപത്രിയുടെയും ചെറുകോൽപ്പുഴ മെഡി ഹെൽത്ത് ലബോറട്ടറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും തിമിര രോഗനിർണയവും പ്രമേഹം കൊളസ്ട്രോൾ രക്ത...

സർക്കാർ നാടകം അവസാനിപ്പിക്കണം : ഓർത്തഡോക്സ്‌ സഭ

കോട്ടയം : സുപ്രീം കോടതി വിധി നടപ്പിലാക്കുവാൻ ശ്രമിക്കാതെ, സർക്കാരും പോലീസ് വകുപ്പും ചേർന്ന് ഒരുക്കുന്ന നാടകം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മാധ്യമ വിഭാഗം പ്രസിഡൻറ് ഡോ. യൂഹാനോൻ...
- Advertisment -

Most Popular

- Advertisement -