Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ഇന്നും...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് അതിതീവ്രമഴ മുന്നറിയിപ്പ്.

തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യൂന മര്‍ദ്ദ പാത്തി. അതിതീവ്ര ന്യൂനമര്‍ദ്ദം. പടിഞ്ഞാറന്‍ ഛത്തീസ്ഗഢ്, വിദര്‍ഭ, തെക്കുകിഴക്കന്‍ മധ്യപ്രദേശ് മുകളിലായി സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ് ദിശയില്‍ നീങ്ങി, ക്രമേണ തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത. തുടര്‍ന്ന്, വിദര്‍ഭ തെക്കന്‍ മധ്യപ്രദേശിലൂടെയും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങാന്‍ സാധ്യത. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബി.ഫാം പ്രവേശനം : അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരളത്തിലെ വിവിധ സർക്കാർ / സ്വകാര്യ ഫാർമസി കോളേജുകളിലെ 2024-25 അദ്ധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ലാറ്ററൽ...

ജനമനസ്സുകളിൽ ഇടം നേടിയ മുഖ്യമന്ത്രിയായിരുന്നു അച്യുതമേനോൻ : പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം : തൻ്റെ പ്രവർത്തനങ്ങളിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ മുഖ്യമന്ത്രിയായിരുന്നു അച്യുതമേനോനെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ഒരു ഭരണാധികാരി എങ്ങിനെയാകണം എന്ന് തൻ്റെ പ്രവർത്തനങ്ങളിലൂടെ തെളിയച്ച മുഖ്യമന്ത്രിയായിരുന്നു അച്യുതമേനോൻ .സ്റ്റേറ്റ് പെൻഷനേഴ്സ്...
- Advertisment -

Most Popular

- Advertisement -