Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴയിൽ...

ശക്തമായ മഴയിൽ റാന്നി ഒറ്റപ്പെട്ടു

റാന്നി : പ്രളയ സമാനമായി പെയ്യുന്ന ശക്തമായ മഴയിൽ റാന്നി ഒറ്റപ്പെട്ടു. റാന്നി ടൗണിൽ മുഴുവൻ വെള്ളം കയറി. വ്യാപാരികൾക്ക് സാധന സാമഗ്രികൾ യഥാസമയം മാറ്റാൻ കഴിയാതിരുന്നതിനാൽ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ മുഴുവൻ വെള്ളമാണ്. മിക്കയിടത്തും ഗതാഗതവും നിലച്ചു.

എൻഡിആർഎഫ് സംഘം റാന്നിയിൽ ക്യാംപ് ആരംഭിച്ചു. വെള്ളം ഉയർന്നതിനെ തുടർന്ന് വീടുകളുടെ മുകളിൽ അഭയം തേടിയവരെ ഫയർഫോഴ്സ് എത്തി സ്വരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മാമുക്ക്, ഇട്ടിയപ്പാറ, ചേത്തോങ്കര എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വടശേരിക്കര, അത്തിക്കയം എന്നിവിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു.

ഇടമുറി – അത്തിക്കയം റൂട്ടിൽ വൈദ്യുതിലൈനിൽ മരം വീണ് മറ്റു തൂണുകളും നിലം പതിച്ചു. പമ്പാ നദിയും അച്ചൻ കോവിലാറും കര കവിഞ്ഞ് ഒഴുകുകയാണ്. കോന്നി, തേക്കുതോട്, ചിറ്റാർ , സീതത്തോട്, കുളങ്ങരവാലി എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നു. പമ്പാ നദിയിൽ നിന്ന് ആറന്മുള സത്ര കടവും കഴിഞ്ഞ് ഐക്കര ജംഗ്ഷനിലേക്ക് ഇപ്പോൾ വെള്ളം ഒഴുകുകയാണ് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാർഥിയുടെ ആത്മഹത്യ : കോതമംഗലം എംഎ കോളേജിൽ പ്രതിഷേധം

കൊച്ചി : കോതമംഗലം എംഎ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. കോതമംഗലം മാർ അതനേഷ്യസ് എൻജിനീയറിങ് കോളജിലെ ബി.ടെക് മൂന്നാം വർഷ വിദ്യാർഥിയായ അരുണാചൽ പ്രദേശ് സ്വദേശി മിച്ചി...

തിരുഃ ആലുംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ രേവതി അശ്വതി ഭരണി മഹോത്സവം തുടങ്ങി

തിരുവല്ല: വളഞ്ഞവട്ടം തിരുഃ ആലുംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ രേവതി, അശ്വതി, ഭരണി മഹോത്സവം തുടങ്ങി.  ഒന്നാം ദിവസം (രേവതി) പള്ളിയുണർത്തൽ, നടതുറക്കൽ,നിർമ്മാല്യദർശനം,അഭിഷേകം,അഷ്ടദ്രിവ്യ മഹാഗണപതിഹോമം,ഉഷപൂജ, നാരായണീയം, വൈകുന്നേരം ചുറ്റുവിളക്കും വിശേഷാൽ ദീപാരാധന, ആകാശദീപകാഴ്ച, അത്താഴപൂജ,...
- Advertisment -

Most Popular

- Advertisement -