Sunday, August 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആവശ്യമെങ്കിൽ കൂടുതൽ...

ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കും -മന്ത്രി എം ലിജു

ആലപ്പുഴ: മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം നടത്തിയ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് എക്സൈസ്  സഹകരണ മന്ത്രി എം ലിജുവിന്റെ നേതൃത്വത്തിൽഅടിയന്തര യോഗം ചേർന്നു. ഏത് അടിയന്തര ഘട്ടവും നേരിടാൻ സജ്ജമാണെന്നും മുന്നൊരുക്കങ്ങൾ തൃപ്തികരമെന്നും യോഗം വിലയിരുത്തി. ആലപ്പുഴ ജില്ലയിലെ 4 താലൂക്കുകളിലായി 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാൻ സജ്ജമാണെന്നും ജില്ലാ കളക്ടർ യോഗത്തെ അറിയിച്ചു.

ഇപ്പോൾ തുറന്നിട്ടുള്ള 13 ക്യാമ്പുകളിൽ 199 കുടുംബങ്ങളിലായി 143 കുട്ടികളടക്കം 702 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചെങ്ങന്നൂർ താലൂക്കിൽ 8 ക്യാമ്പുകളും അമ്പലപ്പുഴ താലൂക്കിൽ 3 ക്യാമ്പുകളും കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിൽ ഓരോ ക്യാമ്പുകളുമാണ് തുറന്നിട്ടുള്ളത്. ജില്ലയിൽ 3 വീടുകൾക്ക് പൂർണമായും 12 വീടുകൾക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി.

അമ്പലപ്പുഴയിൽ രണ്ട് വീടുകളും ചേർത്തലയിൽ ഒരു വീടുമാണ് പൂർണമായും തകർന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി എൻ.ഡി.ആർ.എഫിന്റെ 13 അംഗ സംഘം ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടാതെ 30 അംഗ ഫയർ ആൻഡ് റെസ്ക്യൂ സംഘത്തെ അധികമായി വിന്യസിച്ചിട്ടുമുണ്ട്.

തോട്ടപ്പള്ളി സ്പിൽവേയിൽ ആകെയുള്ള 40 ഷട്ടറുകളിൽ 39 എണ്ണവും ഇന്നലെ വൈകിട്ടോടെ തുറന്നുകഴിഞ്ഞു. പൊഴി 150 മീറ്റർ മുറിച്ചിട്ടുണ്ട്. സ്പിൽവേയിൽ അടിഞ്ഞുകൂടിയിട്ടുള്ള പായലും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിന് ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിക്കഴിഞ്ഞു. തണ്ണീർമുക്കം ബണ്ടിന്റെ 90 ഷട്ടറുകൾ തുറന്നിട്ടുണ്ട്. അന്ധകാരനഴിയിലെ 20 ഷട്ടറുകളിൽ 4 എണ്ണം തുറന്നിട്ടുണ്ട്. ഇവിടെ പൊഴി മുറിച്ച് നീരൊഴുക്ക് സുഗമമാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : മലയോര മേഖലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം

പത്തനംതിട്ട : ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ...

അമൃത് പദ്ധതിയിലൂടെ  700 ക്ഷേത്രകുളങ്ങൾ പൂർത്തീകരിച്ചു:   അഡ്വ. ജോർജ് കുര്യൻ

തിരുവല്ല: കേന്ദ്ര സർക്കാർ അമൃത് പദ്ധതിയിലൂടെ 700 ക്ഷേത്രകുളങ്ങൾ പൂർത്തീകരിച്ചതായി കേന്ദ്ര സഹമന്ത്രി അഡ്വ ജോർജ് കുര്യൻ പറഞ്ഞു. അഴിയിടത്തുചിറ ഉത്രമേൽ ക്ഷേത്രകുളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഉത്രമേൽ ക്ഷേത്രക്കുളത്തിന്...
- Advertisment -

Most Popular

- Advertisement -