Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsമുന്നറിയിപ്പില്ലാതെ ഡാം...

മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു: ദുരന്തനിവാരണത്തിൽ സർക്കാർ വൻ പരാജയം: വിമർശനവുമായി പ്രതിപക്ഷനേതാവ്

റാന്നി: കനത്ത മഴയിൽ മുങ്ങിയ റാന്നിയിൽ ജനങ്ങൾ ദുരിതത്തിലാകാൻ കാരണം സംസ്ഥാന സർക്കാരിന്റെഅനാസ്ഥയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. യാതൊരു മുന്നറിയിപ്പുമില്ലാതെഡാമുകൾ തുറന്നുവിട്ടതാണ് റാന്നിയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു.

ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നുംക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പെയ്ത അതിതീവ്ര മഴയിൽ റാന്നി, വടശേരിക്കര മേഖലകളിൽ വലിയ തോതിൽവെള്ളം കയറിയിരുന്നു. 300 മില്ലിമീറ്ററോളം മഴയാണ് ഒറ്റരാത്രികൊണ്ട് ഇവിടെ ലഭിച്ചത്. ഇതിനുപിന്നാലെ ഡാമുകൾ കൂടി തുറന്നുവിട്ടതോടെ സ്ഥിതി കൂടുതൽ വഷളായി.

2018-ലെ മഹാപ്രളയത്തിന് സമാനമായ സാഹചര്യമാണ് റാന്നി ടൗണിലും പരിസര പ്രദേശങ്ങളിലുംഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. ക്യാമ്പുകളിലേക്ക് മാറ്റിയ ജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ റവന്യൂവകുപ്പിനും സർക്കാരിനും വൻ വീഴ്ച സംഭവിച്ചു. വെള്ളം കയറിയ വീടുകളിലെല്ലാം ലക്ഷക്കണക്കിന്രൂപയുടെ നാശനഷ്ടങ്ങളാണുണ്ടായത്.

എന്നാൽ യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നുംഇതുവരെ സഹായപ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജുഎബ്രഹാമും വിമർശിച്ചു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നൽകിയതുപോലുള്ളഅടിയന്തര ധനസഹായം നൽകാൻ നിലവിലെ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം : മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. എന്നാൽ വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക്...

കണ്ണൂർ സ്ഫോടനം : അനൂപ് മാലിക്ക് മുൻപും സ്ഫോടനക്കേസിൽ പ്രതി

കണ്ണൂർ : കണ്ണൂരിലെ വാടകവീട്ടിൽ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള പടക്കമെന്ന് പോലീസ്. അനൂപ് മാലിക്ക് എന്നയാളാണ് സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്തത്. 2016ൽ കണ്ണൂർ പൊടികുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച കേസിലെ പ്രതിയാണ്...
- Advertisment -

Most Popular

- Advertisement -