Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsഅപ്പർകുട്ടനാട്ടിൽ വെള്ളപ്പൊക്ക ഭീഷണി: പെരിങ്ങരയിൽ വിവിധയിടങ്ങളിൽ ...

അപ്പർകുട്ടനാട്ടിൽ വെള്ളപ്പൊക്ക ഭീഷണി: പെരിങ്ങരയിൽ വിവിധയിടങ്ങളിൽ  വെള്ളം കയറി     

തിരുവല്ല: കനത്ത മഴയും തുടർന്ന് ഉണ്ടായ മലവെളളപാച്ചിലിലും അപ്പർകുട്ടനാട്ട് വെള്ളപ്പൊക്ക ഭീഷണിയിൽ. കിഴക്കൻ വെള്ളത്തിന്റെ വരവിൽ മണിമലയും പമ്പ നദിയും കര കവിഞ്ഞതോടെ  മിക്ക റോഡുകളിലും കോളനികളിലും  വെള്ളക്കെട്ട് ആയി തുടങ്ങി. മണിമലയാറ്റിൽ  നാല് അടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. നദികളിൽ  ജല നിരപ്പ് ഉയർന്നതോടെ അനുബന്ധ തോടുകളും പാടങ്ങളിലും വെള്ളം കയറി.

അപ്പർകുട്ടനാടൻ മേഖലയിലെ പെരിങ്ങര ,മേപ്രാൽ, ചാത്തങ്കേരി , കുഴുവേലിപ്പുറം, ആലംതുരുത്തി ഭാഗങ്ങളിൽ ഇന്ന് വൈകീട്ടോടെ  വെളളം കയറിയിട്ടുണ്ട്. പെരിങ്ങര ജംഗ്ഷന് ഇരുവശങ്ങളിലെ കടകളിലും വെള്ളം കയറി.

പെരിങ്ങര – ചാത്തങ്കേരി പോത്തിരിക്കൽ പടിയിൽ വെള്ളം കയറി യാത്ര തടസം നേരിട്ടു. പെരിങ്ങര – കാരയ്ക്കൽ – മേപ്രാൽ, പി എം വി സ്ക്കൂൾ – മാവേലിപ്പടി, സ്വാമി പാലം – കുഴുവേലിപ്പുറം എന്നീ റോഡുകളിലും നിരവധി വിടുകളിലും വെള്ളം കയറി. ഇവർ ക്യാമ്പിലേക്കും ബന്ധു വീടുകളിലേക്കും മാറിയിട്ടുണ്ട്. അഴിയിടത്തു ചിറ – മേപ്രാൽ പ്രധാന റോഡിൽ വെള്ളം കയറിയില്ലെങ്കിലും സമീപ റോഡുകൾ മുഴുവൻ വെള്ളത്തിലായി.

അപ്പർകുട്ടനാട്ടിൽ വെള്ളക്കെട്ട് ഉയരുന്നതോടെ  പ്രദേശങ്ങളിലെ  കന്നുകാലികളെ വളർത്തുന്നവർ ദുരിത്തിലായി. വെള്ളപ്പൊക്കം നേരിട്ടതോടെ ഇവയെ  സംരക്ഷിക്കുന്നത് വളരെ പ്രയാസമാണെന്ന്  ക്ഷീരകർഷകർ പറഞ്ഞു. ഇതിനെ സമീപ  റോഡുകളിലും പാലങ്ങളിലേക്കും മാറ്റിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു

ആലപ്പുഴ : ആലപ്പുഴ കാളാത്ത് ഗംഗാ ലൈബ്രറിക്ക് സമീപം യുവതി തീ കൊളുത്തി മരിച്ചു. ഒളവപ്പറമ്പിൽ സൗമൃ (35) ആണ് മരിച്ചത്.വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഭർത്താവുമായി വേർപിരിഞ്ഞ്...

ശബരിമല സ്വർണക്കൊള്ള : പത്മകുമാർ പറഞ്ഞതിനാൽ താൻ ഒപ്പിട്ടുവെന്ന് വിജയകുമാറിന്റെ മൊഴി

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരേ മൊഴി നൽകി അറസ്റിലായ മുൻ ബോർഡ് മെമ്പർ എൻ. വിജയകുമാർ. എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റെതായിരുന്നു.സഖാവ് പറഞ്ഞതു കൊണ്ട്...
- Advertisment -

Most Popular

- Advertisement -