അടൂർ: അടൂർ ജനറൽ ആശുപത്രിയിൽ സർവത്ര കുഴപ്പങ്ങളാണെന്നു വരുത്തി തീർക്കാൻ പ്രത്യേക താല്പര്യമുള്ള ഗ്രുപ്പുകൾ ശ്രമിക്കുന്നതായി കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു.
ദിവസവും 2000 ത്തോളം രോഗികൾ ചികിത്സ തേടുന്ന അടൂർ ഗവണ്മെന്റ് ആശുപത്രിയെ മോശമായി ചിത്രീകരിക്കാൻ ബോധപൂർവമായ കുപ്രചാരണങ്ങൾ ആണ് ഇവർ നടത്തികൊണ്ടിരിക്കുന്നത്.സർക്കാ
കഴിഞ്ഞ ദിവസവും ഒരു ഡോക്ടർ എത്തിയില്ല എന്ന് പറഞ്ഞു നഗരസഭ ചെയർപേഴ്സൺ അടക്കമുള്ള കുറച്ചു കൗൺസിൽമാർ ഡോക്ടറുടെ റൂമിനു മുൻപിൽ കുത്തിയിരുപ്പ് നടത്തുകയും ചെയ്തു.എന്നാൽ അന്നേ ദിവസം ആ ഡോക്ടർക്ക് ഡ്യൂട്ടി ഉണ്ടായിരുന്നില്ല..
പോസ്റ്റ്‌മോർട്ടം ചെയ്യേണ്ട ഫോറൻസിക് സർജൻ പോസ്റ്റ് ഇല്ലാത്തതിനാൽ മറ്റു പല ഡ്യൂട്ടികളും (ഓപി, സർജറി ) ചെയ്യുന്ന ഡോക്ടർമാർ തന്നെയാണ് അടൂർ ആശുപത്രിയിൽ പോസ്റ്റ് മോർട്ടവും ചെയ്യുന്നത്.ഇത് മൂലം പല സ്പെഷ്യലിറ്റി ഒപികളും മുടങ്ങുകയും രോഗികൾക്കു ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുന്നുണ്ട്.
ഇതിനൊക്കെ പരിഹാരം കാണേണ്ട ഭരണ സമിതിആകട്ടെ ഡോക്ടർമാരെ അവഹേളിക്കുന്ന രീതിയിലാണ് പെരുമാറുന്നതെന്ന് അസോസിയേഷൻ ആരോപിച്ചു. വിഷയം ആരോഗ്യ മന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും ഇനിയും ഇത്തരം പ്രവൃത്തികൾ ഉണ്ടായാൽ ശക്തമായ സമരത്തിലേക്കു നീങ്ങുമെന്നും ജില്ല കമ്മിറ്റി അറിയിച്ചു





