Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകായലിൽ വീണ്...

കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി പ്രവീണിന്റെ മൃത​ദേഹമാണ് ഇന്ന് പുലർച്ചെയോടെ കണ്ടെത്തിയത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ അഴിമുഖം കടന്ന് കായലിൽ പ്രവേശിക്കുമ്പോൾ അപസ്മാരം വന്ന് പ്രവീൺ കായലിൽ വീഴുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ഉടൻതന്നെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിരുന്നു. ഫയർഫോഴ്സിന്റെ സ്കൂബ സംഘവും തിരച്ചിൽ നടത്തി. രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെഞ്ഞാറന്മൂട് കൂട്ടകൊല : അഫാന്റെ പിതാവ് നാട്ടിലെത്തി

തിരുവനന്തപുരം : വെഞ്ഞാറന്മൂട് കൂട്ടകൊല കേസിലെ പ്രതി അഫാന്റെ പിതാവ് പേരുമല ആർച്ച് ജംക്‌ഷൻ സൽമാസിൽ അബ്ദുൽ റഹിം നാട്ടിലെത്തി.രാവിലെ 7.45 ഓടുകൂടി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ റഹിം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ...

നെൻമാറ ഇരട്ടക്കൊലപാതക കേസ് ; പ്രതി ചെന്താമരയെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും

പാലക്കാട് : നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കും. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.സുധാകരനുമായി തലേദിവസമുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്....
- Advertisment -

Most Popular

- Advertisement -