Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsമെസ്സി വിവാദം...

മെസ്സി വിവാദം : ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ കായിക വകുപ്പിന്റെ റിപ്പോർട്ടിൽ അതീവ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഇടപാടിൽ ജിഎസ്ടി വെട്ടിപ്പ് നടന്നതായി കഴിഞ്ഞ സർക്കാർ തന്നെ കണ്ടെത്തി നോട്ടീസ് നൽകിയിരുന്നു .എന്നാൽ പിന്നീട് ആ അന്വേഷണം മരവിപ്പിക്കപ്പെട്ടു .ഈ അനാസ്ഥയെക്കുറിച്ച് പ്രത്യേകം പരിശോധിക്കുമെന്നും സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇടപാടിൽ സംസ്ഥാന സർക്കാരിന്റെ കൃത്യമായ പങ്ക് എന്തായിരുന്നുവെന്നും സംസ്ഥാന താല്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടോ എന്നും സർക്കാർ വിശദമായി പരിശോധിക്കും. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ബാധിതർക്ക് രണ്ട് ലക്ഷം രൂപയുടെ അധിക ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹന ഗതാഗത നിയന്ത്രണം

പത്തനംതിട്ട: ഇട്ടിയപ്പാറ - ഒഴുവൻപാറ - വടശ്ശേരിക്കര റോഡിൽ കലുങ്കുകളുടെ പുനർനിർമ്മാണം നടക്കുന്നതിനാൽ ജണ്ടായിക്കൽ മുതൽ കിടങ്ങൂർമൂഴി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

കാട്ടാന ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം; മകന് പരുക്ക്

ഇടുക്കി : ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മകന് പരുക്ക്. സൂര്യനെല്ലി സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരിയമ്മാൾ(36) ആണ് മരിച്ചത്. മകനെ സ്കൂളിലേക്ക് വിടുന്നതിനായി പോകുന്നതിനിടയിലാണ് മാരിയമ്മാളിനെ കാട്ടാന ആക്രമിച്ചത്....
- Advertisment -

Most Popular

- Advertisement -