Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNews12 ജില്ലകളിൽ...

12 ജില്ലകളിൽ ഒറ്റപ്പെട്ട  മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന്  12 ജില്ലകളിൽ ഒറ്റപ്പെട്ട  മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗുജറാത്ത് തീരം, സോമാലിയ, ഒമാന്‍ തീരങ്ങള്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്കന്‍ ആന്‍ഡ് മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കന്‍ ശ്രീലങ്കന്‍ തീരം, തെക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതി ആത്മഹത്യ ചെയ്ത സംഭവം:  ഭർത്താവ് അറസ്റ്റിൽ

പന്തളം : ചെങ്ങന്നൂർ കല്ലിശ്ശേരി പാലത്തിൽ നിന്നും യുവതി ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം മങ്ങാരം, ആശാരിഅയ്യത്ത് വീട്ടിൽ സുധീർ ( 41)...

കൂട്ടുമ്മേൽ ഭഗവതീക്ഷേത്രത്തിൽ പടയണിയും തിരുപന്തവും പ്രതിഷ്ഠാദിനവും

തിരുവല്ല:  കാരയ്ക്കൽ കൂട്ടുമ്മേൽ ഭഗവതീക്ഷേത്രത്തിലെ പടയണി മഹോത്സവം ഏപ്രിൽ ആറ്  വരെയും തിരുപന്ത മഹോത്സവം ഏഴിനും പ്രതിഷ്ഠാദിന മഹോത്സവം 30, മേയ് 1 തീയതികളിലും നടക്കും. 6 -ന് വൈകീട്ട് 5.45-ന് ആലും തുരുത്തിഭഗവതിക്ക്...
- Advertisment -

Most Popular

- Advertisement -