Saturday, August 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഓണം വിപണന...

ഓണം വിപണന മേളയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നൽകിയ വാർത്ത വസ്തുതാവിരുദ്ധം: കുടുംബശ്രീ സംസ്ഥാന മിഷൻ

ആലപ്പുഴ: ആലപ്പുഴയിൽ കുടുംബശ്രീ സംസ്ഥാന ഓണം വിപണന മേളയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നൽകിയ വാർത്ത വസ്തുതാവിരുദ്ധമാണെന്ന് കുടുംബശ്രീ സംസ്ഥാന മിഷൻ അറിയിച്ചു.

ആഗസ്റ്റ് 20 ന് ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിച്ച ഓണം വിപണന മേളയുടെ ഉദ്ഘാടന വേദിയിലേക്ക് എത്തിയ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കായി വഴിയിൽ പ്രത്യേകം മാറ്റ് വിരിച്ചു’ എന്ന തരത്തിൽ ചില മാധ്യമങ്ങൾ നൽകിയ വാർത്തക്ക് യാതൊരു അടിസ്ഥാനവുമില്ല. മാധ്യമങ്ങളിൽ വന്ന വാര്‍ത്ത പൂര്‍ണമായും വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്.

രാവിലെ 10.30-ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി കൃത്യ സമയത്ത് തന്നെ എത്തിച്ചേര്‍ന്നിരുന്നു. വാഹനത്തില്‍ നിന്നും ഇറങ്ങിയ ശേഷം റോഡില്‍ നിന്നും എല്ലാവരും നടക്കുന്ന അതേ വഴിയിലൂടെ തന്നെയാണ് മന്ത്രിയും ജി. സുധാകരൻ എം.എൽ എയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉദ്ഘാടന വേദിയിലേക്ക് പ്രവേശിച്ചത്.

മന്ത്രിയുടെ വരവിനും ഉദ്ഘാടന ചടങ്ങിനുമിടയില്‍ അനാവശ്യമായ കാത്തിരിക്കലോ വൈകിപ്പിക്കലോ ഉണ്ടായിട്ടില്ല. മന്ത്രിക്കായി പ്രത്യേക വഴിയും ഒരുക്കിയില്ല. പരിപാടി നടന്ന വേദിയിൽ രാവിലെ മഴ പെയ്തിരുന്നു. മഴ തോർന്നതിനുശേഷമാണ് മാറ്റ് വിരിക്കുകയും അവശേഷിച്ച ക്രമീകരണങ്ങൾ പൂർത്തിയാക്കുകയും ചെയ്തത്. ഇതിനെ വളച്ചൊടിച്ചാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്.

ഏകദേശം 2500-ഓളം കുടുംബശ്രീ അംഗങ്ങളുടെ സാന്നിധ്യത്തില്‍ വിപുലമായ രീതിയിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. പരിപാടിയുടെ സമയക്രമവും സംഘാടനവും സംബന്ധിച്ച വ്യക്തമായ രേഖകളും ഡിജിറ്റല്‍ തെളിവുകളും കുടുംബശ്രീയുടെ പക്കലുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകള്‍ മനസിലാക്കാതെ വാർത്ത നൽകുന്നത് അഭിലഷണീയമല്ലെന്നും  കുടുംബശ്രീ സംസ്ഥാന മിഷൻ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണം : സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസ് തുക വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം : ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ്‌ ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും...

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

തിരുവനന്തപുരം: 2026-ലെ കേരള എസ്എസ്എൽസി സേവ്-എ-ഇയർ പരീക്ഷയ്‌ക്കുള്ള അഡ്മിറ്റ് കാർഡുകൾ കേരള പരീക്ഷാ ഭവൻ പ്രസിദ്ധീകരിച്ചു. പരീക്ഷയ്‌ക്കായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്ക് ബന്ധപ്പെട്ട സ്കൂളുകളുമായി ബന്ധപ്പെട്ട് ഹാൾ ടിക്കറ്റുകൾ കൈപ്പറ്റാവുന്നതാണ്. പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് ഹാൾ...
- Advertisment -

Most Popular

- Advertisement -