Saturday, August 22, 2026
No menu items!

subscribe-youtube-channel

HomeNewsഓണക്കിറ്റ് വിതരണം...

ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായി: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: സംസ്ഥാനത്തെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. തിരുവോണത്തിന് നാല് ദിവസം മുമ്പ് വിതരണം പൂർത്തിയാക്കിയത് റെക്കോർഡ് നേട്ടമാണെന്നും മന്ത്രി അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങൾക്ക് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.

സപ്ലൈകോ വഴി തയ്യാറാക്കിയ 5,93,408 ഓണക്കിറ്റുകളാണ് സംസ്ഥാനത്തെ റേഷൻ കടകളിൽ എത്തിച്ചത്. ഇതിൽ 4,29,600 റേഷൻ കാർഡ് ഉടമകൾ ഇതിനകം ഓണക്കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകളും അധികമായി നൽകിയിട്ടുണ്ട്. ടി.എസ്.ഒകളിൽ നിന്ന് 6,02,310 കിറ്റുകൾക്കാണ് ഡിമാൻഡ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ ഓണക്കാലത്ത് റേഷൻ കടകളിലൂടെയും സപ്ലൈകോ വിൽപനശാലകളിലൂടെയും 26 രൂപയ്ക്ക് നൽകുന്ന സ്പെഷൽ അരിയുടെ വിതരണവും പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറം പരാമർശം : തെറ്റായി വ്യാഖ്യാനിച്ചതെന്ന് വിശദീകരണം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ 'ദ ഹിന്ദു' പത്രത്തിന് നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പത്രത്തിന്റെ എഡിറ്റര്‍ക്ക് കത്ത് നൽകി.പരാമർശം തെറ്റായി വ്യാഖ്യാനിച്ചെന്നും വിവാദങ്ങൾക്ക് ഇടയാക്കിയെന്നും കത്തിൽ...

ചെങ്ങന്നൂർ ഫെസ്റ്റ് 2025 : ഒരുക്കങ്ങൾ ആരംഭിച്ചു

ചെങ്ങന്നൂർ : മധ്യതിരുവിതാംകൂറിലെ സാംസ്കാരിക ഉത്സവമായ ചെങ്ങന്നൂർ ഫെസ്റ്റ് 2025 ജനുവരിയിൽ  നടത്തുന്നതിനുള്ള  ഒരുക്കങ്ങൾ ആരംഭിച്ചു. ഫെസ്റ്റ് ചെയർമാൻ പി എം തോമസ്, കൺവീനർമാരായ പാണ്ടനാട് രാധാകൃഷ്ണൻ, ജോൺ ദാനിയൽ, കെ ജി...
- Advertisment -

Most Popular

- Advertisement -