Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചേർത്തലയിൽ കാർ...

ചേർത്തലയിൽ കാർ ഇടിച്ചു 15 മിനിറ്റോളം റോഡിൽ പരിക്കേറ്റുകിടന്ന യുവാവ് മരിച്ചു

ആലപ്പുഴ : ബൈക്കിനു പിന്നിൽ കാർ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്കു തെറിച്ചുവീണ യുവാവ് മരിച്ചു .ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു.ചേർത്തല തണ്ണീർമുക്കം പഞ്ചായത്തിൽ പണ്ടാരപ്പാട്ടത്തിൽ പ്രകാശിന്റെയും മിനിയുടെയും മകൻ ശിവപ്രകാശ് (29) ആണ് മരിച്ചത് .

ഞായറാഴ്ച ഉച്ചയ്ക്കു രണ്ടോടെ ചേർത്തല ചെങ്ങണ്ട വളവിനു സമീപം കാളികുളം റോഡിലായിരുന്നു അപകടം. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ശിവപ്രകാശും സുഹൃത്ത് വിഷ്ണു മുരളിയും .ബൈക്കിനു പിന്നിൽ കാർ ഇടിക്കുകയായിരുന്നു.ഇരുവരും റോഡിലേക്കു തെറിച്ചുവീണതിനെത്തുടർന്ന് കാർ നിർത്താതെപോയി .15 മിനിറ്റോളം പരിക്കേറ്റ് റോഡിൽ കിടന്ന യുവാക്കളെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ശിവപ്രകാശിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.കാർ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ എസ് ആർ ടി സി സ്വിഫ്‌റ്റ് സൂപ്പർഫാസ്റ്റ് ബസ് കേടായി:  വാഹനഗതാഗതം തടസപ്പെട്ടു

തിരുവല്ല: തിരുവല്ലയിൽ കെ എസ് ആർ ടി സി സ്വിഫ്‌റ്റ് സൂപ്പർഫാസ്റ്റ് ബസ് കേടായി ഒരു മണിക്കൂറോളം വാഹനഗതാഗതം തടസപ്പെട്ടു. കുരിശുകവലയ്ക്ക് സമീപം ഇൻഡ്യൻ ഓയിൽ പമ്പിന് മുൻപിൽ ഇന്ന് വൈകിട്ട് 4.30...

മുൻ സർക്കാർ പ്ലീഡർ പിജി മനുവിന് ഉപാധികളോടെ ജാമ്യം

കൊച്ചി:നിയമ സഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയതെന്ന കേസിൽ മുൻ സർക്കാർ പ്ലീഡർ പിജി മനുവിന് കർശന ഉപാധികളോടെ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ്...
- Advertisment -

Most Popular

- Advertisement -