Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവീട്ടമ്മ കാറിടിച്ച്...

വീട്ടമ്മ കാറിടിച്ച് മരിച്ച സംഭവം : 250 തിലധികം ക്യാമറകൾ പരിശോധിച്ച് പൊലീസ് വാഹനം കണ്ടെത്തി

കോട്ടയം : ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ തിരുവഞ്ചൂർ നീലാണ്ടപ്പടിയിൽ നിയന്ത്രണം നഷ്ടമായ കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ കാർ കണ്ടെത്തി. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ തിരുവഞ്ചൂർ ലാവണ്യയിൽ (ലക്ഷ്മി സദനം) അനിൽ ബി നായരുടെ ഭാര്യ ദീപ അനിലാണ്(51) കാറിടിച്ച് മരിച്ചത്. അപകടത്തിന് ശേഷം രക്ഷപെട്ട കാർ തോട്ടയ്ക്കാട് മാടത്താനി ഭാഗത്ത് നിന്നാണ് മണർകാട് എസ്.ഐ അരുൺ തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.

ആഗസ്റ്റ് 20 ന് പുലർച്ചെ ഏഴു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രഭാത സവാരിയ്ക്ക് ഇറങ്ങിയ ദീപയെ പിന്നിൽ നിന്നും എത്തിയ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ ദീപയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. രണ്ടു ദിവസത്തോളമായി വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ ദീപ 23 നാണ് മരിച്ചത്.

സംഭവത്തിനു ശേഷം രക്ഷപെട്ട കാർ കണ്ടെത്തുന്നതിനായി മണർകാട് മുതൽ തോട്ടയ്ക്കാട് മാടത്താനി ഭാഗം വരെയുള്ള 250 ഓളം സിസിടിവി ക്യാമറകളാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്.പി റിജോ പി.ജോസഫിൻ്റെ നേതൃത്വത്തിലുള്ള മണർകാട് പൊലീസ് സംഘം പരിശോധിച്ചത്. ഈ റൂട്ടിൽ സർവീസ് നടത്തിയ സ്വകാര്യ ബസുകൾ അടക്കം ക്യാമറയുള്ള എല്ലാ വാഹനങ്ങളുടെയും ദൃശ്യങ്ങൾ പൊലീസ് സംഘം ശേഖരിച്ച് പരിശോധിച്ച് വരികയായിരുന്നു. പിന്നീട്  ആഗസ്റ്റ് 24 -ന് വൈകിട്ട് ഏഴു മണിയോടെ കാർ കണ്ടെത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results: 04-08-2026 Sthree Sakthi SS-531

1st Prize Rs.1,00,00,000/- SS 279975 (VAIKKOM) Consolation Prize Rs.5,000/- SN 279975 SO 279975 SP 279975 SR 279975 ST 279975 SU 279975 SV 279975 SW 279975 SX 279975 SY 279975 SZ 279975 2nd Prize Rs.30,00,000/- SS 648045 (VAIKKOM) 3rd...

ശബരിമല സ്വർണക്കൊള്ള : എ പത്മകുമാറിനെ ആറന്മുളയിലെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ‌‌‌എ പത്മകുമാറിനെ ആറന്മുളയിലെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി. ആറന്മുള മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂർ ശങ്കരനാണ് പകരം...
- Advertisment -

Most Popular

- Advertisement -