Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമുൻ വൈരാഗ്യം...

മുൻ വൈരാഗ്യം : യുവാവിനെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ആറു പേർ അറസ്റ്റിൽ

ആലപ്പുഴ:  മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. താമരക്കുളത്തുകാരായ കിഴക്കും മുറിയില്‍ ലഷ്മി ഭവനം വീട്ടില്‍ രാഹുല്‍, കിഴക്കും മുറിയില്‍ ബിജു ഭവനത്തില്‍ ബിജു, കിഴക്കും മുറിയില്‍ ലഷ്മി ഭവനം വീട്ടില്‍ രഞ്ജിത്ത്,  മേക്കും മുറിയില്‍ ശരണ്യാലയം വീട്ടില്‍ ശരത്,  കിഴക്കും മുറിയില്‍ ഹരിനിലയം വീട്ടില്‍ സത്യന്‍,  കിഴക്കും മുറിയില്‍ മലരിമേല്‍ പടീറ്റതില്‍ നിഥിന്‍ എന്നിവരാണ് അറസ്റ്റിലായത്

താമരക്കുളം മലരിമേല്‍ ജംഗ്ഷന് സമീപം തന്റെ വീടിനു മുന്‍വശം നില്‍ക്കുകയായിരുന്ന ശരത് എന്ന യുവാവിനെയാണ് മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ മാരകായുധങ്ങളുമായെത്തിയ അക്രമികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ 25 ന് രാത്രി 9.30 മണിയോടെ കത്തി, ഇരുമ്പ് വടി മുതലായ മാരകായുധങ്ങളുമായി ബൈക്കിലെത്തിയ അക്രമി സംഘം യുവാവിനെ കുത്തിയും അടിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു. 

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ കണ്ടു രക്ഷപെടുവാന്‍ ശ്രമിച്ച പ്രതികളെ ഉടനടി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നൂറനാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് പി യുടെ നേതൃത്വത്തില്‍, എസ് എച്ച് ഒ സജിത്ത്മോന്‍, ജൂനിയര്‍ എസ് ഐ ഹക്കിം, എ എസ് ഐ പ്രതാപ്ചന്ദ്രമേനോന്‍, എസ് സി പി ഒ സിജു, രജീഷ് സി പി ഒ മാരായ മനുകുമാര്‍ ബിനു, ഹരികുമാർ , വൈശാഖ്  എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. തുടർ നടപടിക്കായി കോടതിയിൽ ഹാജരാക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ തീപിടിത്തം: നൂറോളം വാഹനങ്ങള്‍ കത്തി നശിച്ചു

തൃശൂര്‍: തൃശൂര്‍ റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുള്ള ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രത്തിൽ  വന്‍ തീപിടിത്തം. ഇന്ന് രാവിലെ 6.30 ആയിരുന്നു സംഭവം. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന നൂറോളം വാഹനങ്ങള്‍ കത്തി നശിച്ചു. രണ്ടാം...

പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : 2026 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചു.ആകെ പരീക്ഷ എഴുതിയ 4,10,190 വിദ്യാർഥികളിൽ 4,04, 722 പേരുടെ ഫലം ലഭ്യമായി. അതിൽ 2,50,981 പേർ 30%...
- Advertisment -

Most Popular

- Advertisement -