തിരുവല്ല: ഒബിസി മോർച്ച തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരു ജയന്തി ദിനാചരണം ആചരിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പ്രതാപചന്ദ്രവർമ്മ ഉദ്ഘാടനം നിർവഹിച്ചു. ഒബിസി മോർച്ച മണ്ഡലം വൈസ് പ്രസിഡൻറ് രാജേഷ് മുത്തൂർ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ബിജെപി മേഖലാ ട്രഷറർ പ്രസന്നകുമാർ, ബിജെപി മണ്ഡലം പ്രസിഡൻറ് രാജേഷ് കൃഷ്ണ, മണ്ഡലം വൈസ് പ്രസിഡൻറ് മനോജ് വെട്ടിക്കൽ, പ്രതീഷ് ജി പ്രഭു, മണ്ഡലം ട്രഷറർ സുധീഷ് ടി, സെൽകോഡിനേറ്റർ സുഭാഷ് ചന്ദ്ര ബോസ്, വാർഡ് കൗൺസിലർ രാധാകൃഷ്ണൻ, ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കുമാർ, സജീവ് കോട്ടത്തോട്, ഗംഗ രാധാകൃഷ്ണൻ, ജയലക്ഷ്മി, മുരളീകൃഷ്ണൻ, പ്രവീൺ കുമാർ എന്നിവർ നേതൃത്വം നൽകി.





