Saturday, August 29, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഎക്സൈസ് കമ്മിഷണറുടെ...

എക്സൈസ് കമ്മിഷണറുടെ മിന്നൽ പരിശോധന : ഡ്രൈഡേ ദിനത്തിൽ ബാറുകളിലെ മദ്യവിൽപ്പന തടഞ്ഞു

കോട്ടയം :  ഡ്രൈഡേ ദിനത്തിൽ കോട്ടയത്ത്  നേരിട്ടെത്തി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മിഷണർ. ചതയ ദിനമായ ഇന്നലെ കോട്ടയം പേരൂരെ ബാറിൽ മുറിയെടുത്ത് താമസിച്ചാണ് എക്സൈസ് കമ്മിഷണർ ശ്രീറാം സാംബശിവറാവു പരിശോധന നടത്തിയത്.

ചതയ ദിനമായ ഇന്നലെ രാവിലെ കോട്ടയത്ത് ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് വേഷം മാറിയായിരുന്നു  എക്സൈസ് കമ്മിഷണറുടെ മിന്നൽ പരിശോധന. കോട്ടയം ജില്ലയിലെ ഉന്നത എക്സൈസ് ഉദ്യോഗസ്ഥൻ്റെ ചങ്ങനാശേരിയിലെ വീട്ടിലും എക്സൈസ് കമ്മിഷണർ നേരിട്ടെത്തി പരിശോധന നടത്തി.

ഇദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത എക്സൈസ് കമ്മിഷണർ, ഇദ്ദേഹത്തിനും എക്സൈസ് ഉദ്യോഗസ്ഥർക്കും പണം പിരിച്ച് നൽകുന്ന ചങ്ങനാശേരിയിലെ ബാർ ഉടമയുടെ വീട് പരിശോധിച്ച് ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. കോട്ടയത്തെ ചില ബാറുകളിൽ എക്സൈസ് കമ്മിഷണർ നേരിട്ട് വേഷം മാറിയെത്തി മദ്യം വാങ്ങിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇന്നലെ ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന പരിശോധനയിലാണ് കണ്ടെത്തിയത്. തുടർനടപടികൾ എക്സൈസ് കമ്മിഷണർ ആരംഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 30-10-2025 Karunya Plus KN-595

1st Prize ₹1,00,00,000/- PA 873206 (KARUNAGAPPALLY) Consolation Prize ₹5,000/- PB 873206 PC 873206 PD 873206 PE 873206 PF 873206 PG 873206 PH 873206 PJ 873206 PK 873206...

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി : ഭാഗ്യചിഹ്നം ‘വേഴു’

ആലപ്പുഴ : 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിന്റെ പേര് 'വേഴു'. പേര് പതിച്ച ഭാഗ്യചിഹ്നം കളക്ടേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എക്സൈസ്, സഹകരണ മന്ത്രി എം...
- Advertisment -

Most Popular

- Advertisement -