കോട്ടയം : വെസ്റ്റിൻഡീസ് ഇതിഹാസ ക്രിക്കറ്റർ ക്രിസ് ഗെയ്ൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി .തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റർ മാർഗമാണ് ഗെയ്ൽ കോട്ടയത്ത് എത്തിയത്. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, സഹോദരി മറിയ ഉമ്മൻ, പുതുപ്പള്ളി പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചേർന്ന് താരത്തെ സ്വീകരിച്ചു .ചാണ്ടി ഉമ്മൻ എം.എൽ.എ. ഡ്രൈവ് ചെയ്ത വാഹനത്തിലാണ് താരം പള്ളിയിലേക്ക് എത്തിയത്. താരത്തെ നേരിൽ കാണാൻ നൂറുകണക്കിന് ആളുകൾ പുതുപ്പള്ളിയിൽ തടിച്ചുകൂടിയിരുന്നു .





