Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsസെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി...

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി ആഴ്ചയിൽ 3 ദിവസം സന്ദര്‍ശകരെ കാണും

തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതൽ 5.30 വരെയാണ് സന്ദർശന സമയം.

ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും ഓഫീസില്‍ സന്ദര്‍ശകരെ കാണുക.

മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവര്‍ക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം.മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം.സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എറണാകുളം–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് നേരത്തേതിനേക്കാൾ വ്യത്യസ്തമായ സമയക്രമം

തിരുവന്തപുരം: നവംബറിൽ സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്ന എറണാകുളം–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് നേരത്തേതിനേക്കാൾ വ്യത്യസ്തമായ സമയക്രമം. 2024-ൽ ഓടിയിരുന്ന ത്രിവീക്കിലി സ്പെഷ്യൽ (06001/06002) ട്രെയിനിനേക്കാൾ സൗകര്യപ്രദമായ ക്രമീകരണമാണ് പുതുതായി വരുന്നത്. മുൻപ് ഉച്ചയ്ക്ക് 12.50-ന് എറണാകുളത്തു...

നവീൻ ബാബുവിന്റെ മരണത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം : കുമ്മനം രാജശേഖരൻ

പത്തനംതിട്ട : എ ഡി എം നവീൻ ബാബുവിന്റെ മരണം വെറും ആത്മഹത്യയായി എഴുതി തള്ളാനുള്ള സർക്കാരിന്റെ വ്യഗ്രത കേസിന്റെ പ്രസക്തി ഇല്ലാതാക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്ന് മുൻ മിസോറാം ഗവർണറും ബിജെപി...
- Advertisment -

Most Popular

- Advertisement -