Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamയുവതിയെ കിണറ്റിൽ...

യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ചിങ്ങവനത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒലിവ് തോട്ടത്തിൽ സുബിന്റെ ഭാര്യ ഷെറിൻ (53) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഷെറിനെ കാണാനില്ലായിരുന്നു. വീടിനു സമീപത്തെ പറമ്പിൽ തിരച്ചിൽ നടത്തുന്നതിനിടെ കിണറിനു സമീപത്ത് നിന്നും ചെരുപ്പും ഷാളും കണ്ടെത്തിയതിനെ തുടർന്ന് ബന്ധുക്കൾ കോട്ടയം അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജുമോന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഏകദേശം 75 അടി ആഴമുള്ള കിണറ്റിൽ പാതാള കരണ്ടി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് യുവതിയെ കണ്ടെത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അബ്ബാസ് റോപ്പിന്റെയും ഹാർനെസിന്റെയും സഹായത്തോടെ കിണറ്റിലിറങ്ങി യുവതിയെ പുറത്തെത്തിച്ചു. തുടർന്ന് ചിങ്ങവനം പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്ത്രീകൾ നന്മയുടെ പ്രകാശം പരത്തുന്ന വിളക്കുകളാവണം -മാലേത്ത് സരളാ ദേവി   

പത്തനംതിട്ട : കേരളാ പ്രദേശ് കസ്തൂർബാഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ പ്രിയദർശിനി രക്തസാക്ഷിത്വ ദിനാചരണം നടത്തി. മുൻ എംഎൽഎ മാലേത്ത് സരളാദേവി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ നന്മയുടെ പ്രകാശം...

സംസ്ഥാനത്ത്‌ മറ്റന്നാൾ അതിതീവ്ര മഴ മുന്നറിയിപ്പ് : 3 ജില്ലകളിൽ റെഡ് അലെർട്

തിരുവനന്തപുരം : സംസ്ഥാനത്ത്‌ മറ്റന്നാൾ 3 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലെർട് പ്രഖ്യാപിച്ചിരിക്കുന്നത് .ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4...
- Advertisment -

Most Popular

- Advertisement -