പത്തനംതിട്ട : ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് വള്ളോക്കുന്ന്, കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട് ഓതറ, റാന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 ബ്ലോക്കുപടി, അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് കല്ലേലി എന്നിവയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28 ന് നടക്കും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
സെപ്റ്റംബര്‍ 10 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ 29 രാവിലെ 10 ന് ആരംഭിക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്തുകളില്‍ മാതൃകാ പെരുമാറ്റച്ചട്ടം സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിൽ വന്നു .





