തിരുവനന്തപുരം : അർജൻ്റീന ടീമിനെയും മെസ്സിയെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.എഡിജിപി ലോ ആൻഡ് ഓർഡർ പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. രണ്ട് എസ്പിമാരും സംഘത്തിലുണ്ടാകും. എഡിജിപി, ഒരു എസ്.പി, ഡിവൈ.എസ്.പി എന്നിവരടങ്ങുന്നതായിരിക്കും ഈ അന്വേഷണ സംഘം. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു .





