Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsനെടുംപറമ്പിൽ ക്രെഡിറ്റ്...

നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് സ്റ്റാഫ് വെൽഫയർ സൊസൈറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

തിരുവല്ല: നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് സ്റ്റാഫ് വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ എൻസിഎസ്  ജീവനക്കാരും നിക്ഷേപകരും സംയുക്തമായി ഒ ഇഎം പബ്‌ളിക്ക് സ്‌ക്കൂൾ പടിക്കലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

എൻസിഎസിലെ തങ്ങളുടെ നിക്ഷേപം കഴിഞ്ഞ മൂന്നു വർഷമായി തിരിച്ചു നൽകാത്തതുൾപ്പെടെയുള്ള വൻ സമ്പത്തിക തട്ടിപ്പിനെതിരെയാണ് എൻ സി എ സിന് മുഖ്യ പങ്കാളിത്തമുള്ള സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തിയത്. അന്തരിച്ച  എൻ സി എസ് ഇരവിപേരൂർ ശാഖാ മാനേജർ ജോൺ തോമസിന് അനുശോചനമർപ്പിച്ച ശേഷമാണ് കാൽനടജാഥയായി പ്രകടനം ആരംഭിച്ചത്.

തുടർന്ന് നടന്ന ധർണ്ണ കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  ടി . കെ . രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.  പ്രസന്നകുമാരൻ നായർ അധ്യക്ഷത വഹിച്ചു.  ടി.ടി. തോമസ്,  മാത്തുക്കുട്ടി കലയത്തിനാൽ, നിക്ഷേപക പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. പ്രശ്‌ന പരിഹാരത്തിന് മാനേജ്മെൻ്റ് മുന്നോട്ട് വന്നില്ലെങ്കിൽ സമര പരിപാടികൾ ശക്തമാക്കുമെന്ന് സമര സമിതി ഭാരവാഹികൾ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റവന്യൂ വകുപ്പിന്റെ അനുമതി:നദികളില്‍ നിന്നുള്ള മണല്‍വാരല്‍ പുനരാരംഭിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്‍പത് വര്‍ഷത്തിന് ശേഷം വീണ്ടും നദികളില്‍ നിന്നുള്ള മണല്‍വാരലിന് വഴിയൊരുങ്ങുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സമര്‍പ്പിച്ച പ്രവര്‍ത്തന നടപടി ക്രമത്തിന് റവന്യൂ വകുപ്പ് അംഗീകാരം...

പ്ലസ്ടു പരീക്ഷാഫലം : വിജയശതമാനം 77.81

തിരുവനന്തപുരം : രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.77.81 ആണ് വിജയശതമാനം. പരീക്ഷയെഴുതിയ 370642 കുട്ടികളിൽ 288394 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. സയൻസ് ഗ്രൂപ്പിൽ 83.25 ,ഹ്യുമാനിറ്റീസിൽ 69.16,...
- Advertisment -

Most Popular

- Advertisement -