Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsKollamലോക്കപ്പ് പൂട്ടാൻ...

ലോക്കപ്പ് പൂട്ടാൻ മറന്ന് പൊലിസ് : പ്രതി ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയി

കൊല്ലം : മോഷണക്കേസിൽ കരുതൽ കസ്റ്റഡിയിലെടുത്ത പ്രതി ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയി .എഴുകോൺ പുത്തൻനട വൈജിത്ത് ഭവനിൽ വൈജേഷ് (23) ആണ് ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയത്.ഒരു വീട്ടിൽ നിന്ന് വയറിംഗ് സാമഗ്രികൾ മോഷ്ടിച്ചെന്ന പരാതിയിലാണ് വൈജേഷിനെ കുണ്ടറ പൊലിസ് കസ്റ്റഡിയിലെടുത്തത്.

പൊലിസുകാർ വൈജേഷിനെ ലോക്കപ്പിൽ അടച്ചെങ്കിലും പൂട്ടാൻ മറന്നുപോയി. പുലർച്ചെ 1.30ന് പാറാവുകാരൻ സുഹൃത്തുമായി സംസാരിച്ചു നിൽക്കുന്ന കണ്ട വൈജേഷ് ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോകുകയായിരുന്നു.2 പൊലീസുകാർ മാത്രമാണ് അപ്പോൾ സ്റ്റേഷനിലുണ്ടായിരുന്നത്. വൈജേഷ് പോയി ഏറെ സമയം കഴിഞ്ഞാണ് പൊലിസുകാർക്ക് ഇക്കാര്യം അറിഞ്ഞത് . ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും. രാവിലെ 10:45 ന് പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ തിരുവനന്തപുരം നഗരത്തിലെ വിവിധ വികസന...

എം പോക്‌സ് : വിദേശ രാജ്യങ്ങളിൽ നിന്നും യാത്ര ചെയ്തു വരുന്നവർ പ്രത്യേകം ശ്രദ്ധിക്കണം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ...
- Advertisment -

Most Popular

- Advertisement -