തിരുവനന്തപുരം : മെസ്സിയുടെ പേരിലെ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.സ്പോര്‍ട്സ് കേരള ഫൗണ്ടേഷൻ തയ്യാറാക്കിയ . മത്സരങ്ങളുടെ വിശദമായ പദ്ധതി റിപ്പോർട്ടായ ഡിപിആർ തയ്യാറാക്കിയതിലും ക്രമക്കേടുണ്ടായെന്നാണ് കണ്ടെത്തൽ.സ്പോണ്‍സര്‍ക്ക് കൊള്ള ലാഭം കൊയ്യാവുന്ന തരത്തിലാണ് ഡിപിആർ തയ്യാറാക്കിയത്.
വരുമാനം കുറച്ച് കാട്ടിയും ചെലവ് പെരുപ്പിച്ചു കാട്ടിയുള്ളതാണ് ഡിപിആര്‍. വരുമാനം 82 കോടി രൂപ, ചെലവ് 210 കോടി രൂപ എന്നിങ്ങനെയായിരുന്നു ഡിപിആർ. വലിയ തോതിൽ വരുമാനം ലഭിക്കാവുന്ന മറ്റ് മേഖലകൾ ഒഴിവാക്കി ടിക്കറ്റ് വിൽപ്പനയും സംപ്രേഷണാവകാശവും മാത്രമാണ് പ്രധാന വരുമാന സ്രോതസുകളായി ഡിപിആറിൽ ഉൾപ്പെടുത്തിയിരുന്നത്.
128 കോടിയുടെ കമ്മി സർക്കാർ ബജറ്റ് ഗ്രാന്റിലൂടെ നികത്തണമെന്നായിരുന്നു ശുപാർശ.ഇതിലൂടെ സ്പോണ്‍സര്‍ക്ക് വൻ ലാഭം ഉണ്ടാക്കാൻ വഴിയൊരുക്കി.കായിക സെക്രട്ടറി എൻ. പ്രശാന്തിന്റെ രണ്ടാമത്തെ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.





