Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsസ്‌പെഷ്യൽ അരി...

സ്‌പെഷ്യൽ അരി തുടർച്ചയാക്കൽ പരിഗണനയിൽ : മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം : വിലക്കയറ്റം നിയന്ത്രിക്കാൻ ഓപ്പൺമാർക്കറ്റ് സെയിൽസ് സ്‌കീം പ്രകാരമുള്ള (ഒഎംഎസ്എസ്) സ്‌പെഷ്യൽ അരി തുടർച്ചയായി ലഭ്യമാക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ മന്ത്രി അനൂപ് ജേക്കബ് നിർദ്ദേശം നൽകി.

ഓണത്തോടനുബന്ധിച്ചു കഴിഞ്ഞമാസം വിതരണം ആരംഭിച്ച ഒഎംഎസ്എസ് സ്‌പെഷ്യൽ അരി വിതരണം ഈ മാസവും തുടരും. ക്രിസ്മസ് സമയത്ത് അടക്കം ഒഎംഎസ്എസ് സ്‌പെഷ്യൽ അരി നൽകുന്നതിനായി എഫ്‌സിഐ. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഓണക്കാലത്തെ ഒഎംഎസ്എസ് സ്‌പെഷ്യൽ അരി വിൽപന പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു ക്രിസ്മസ്-പുതുവൽസര കാലത്ത് സ്‌പെഷ്യൽ പച്ചരിയും നൽകാൻ നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു.

സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചക്കഞ്ഞിക്ക് കുത്തരി നൽകുന്നതിനുള്ള നടപടി പരിശോധിച്ചു വരികയാണ്. ആവശ്യമായ അരി വിഹിതം നൽകുന്നതിനു തടസമില്ലെന്നു എഫ്‌സിഐ ജനറൽ മാനേജർ യോഗത്തിൽ അറിയിച്ചു. ഉന്നതതലയോഗത്തിൽ എഫ്‌സിഐ, സിവിൽസപ്ലൈസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീര്‍ഥാടകർക്ക് നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

ശബരിമല : മലകയറുന്ന തീര്‍ഥാടകർക്ക് നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. തീര്‍ഥാടകർ മലകയറുമ്പോൾ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ നടത്തം ഉൾപ്പടെയുള്ള ലഘുവ്യായാമങ്ങൾ ചെയ്യുന്നത് ഫലപ്രദമാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ അഭിപ്രായം. മലകയറുന്ന വേളയിൽ...

ബിജെപിയെ തോൽപ്പിക്കാൻ ആറ് മണ്ഡലങ്ങളിൽ കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ചാണ് മത്സരിക്കുന്നത്:  എം.ടി. രമേശ്

തിരുവനന്തപുരം: ബിജെപിയെ തോൽപ്പിക്കാൻ ആറ് മണ്ഡലങ്ങളിൽ കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ചാണ് മത്സരിക്കുന്നതെന്ന് തെളിവുകൾ നിരത്തി ബിജെപി ജനറൽ സെക്രട്ടറി എം.ടി. രമേശ്. എന്നാൽ ഈ ഡീലിനെ മറികടന്ന് ബിജെപി സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും. ഇവരുടെ...
- Advertisment -

Most Popular

- Advertisement -