Sunday, September 13, 2026
No menu items!

subscribe-youtube-channel

HomeNewsക്യാൻസറും മറ്റ്...

ക്യാൻസറും മറ്റ് ജീവിത ശൈലി രോഗങ്ങൾക്കും പച്ച ചക്കപ്പൊടി ഉത്തമം: ഡോ.ഗീവർഗീസ്  മാർ കൂറിലോസ് മെത്രാപ്പോലീത്താ

തിരുവല്ല: നമ്മുടെ ജീവിത ശൈലി രോഗങ്ങളെയും ക്യാൻസർ ചികിൽസയുടെ പാർശ്വഫലങ്ങളെയും നിയന്ത്രിക്കുന്നതിൽ ചക്കയ്ക്കും പച്ച ചക്കപ്പൊടിക്കും ഉത്തമ സ്ഥാനമുണ്ടെന്നും ഇതിലൂടെ ചെറുകിട വിപണന വ്യവസായ സാധ്യതകൾ വളരെയാണെന്നും ഡോ.ഗീവർഗീസ്  മാർ കൂറിലോസ് മെത്രാപ്പോലീത്താ പറഞ്ഞു.

തിരുവല്ല അഗ്രി ഹോർട്ടികർച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ “ചക്ക – ഔഷധ മൂല്യം ” സെമിനാർ വൈ.എം.സി.എ.യിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൊസൈറ്റി പ്രസിഡന്റ് അഡ്വ.കെ.പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ മുൻ മന്ത്രി അഡ്വ. മാത്യു ടി. തോമസ്, മുൻ എം.എൽ.എ. ജോസഫ് എം. പുതുശ്ശേരി, എസ്.ഡി. വേണുകുമാർ, ഫാ.ഏബ്രഹാം മുളമൂട്ടിൽ, സൊസൈറ്റി സെക്രട്ടറി ജുബി പീടിയേക്കൽ, ട്രഷറാർ ഷാജി തിരുവല്ല, വൈസ് പ്രസിഡന്റ് ആർ. ജയകുമാർ, പി.എം. അനീർ എന്നിവർ പ്രസംഗിച്ചു.

കൊച്ചി സെന്റ് ജോസഫ്സ് ആശുപത്രി ക്യാൻസർ വിഭാഗം മേധാവി ഡോ.തോമസ് വർഗീസ്, ആലപ്പുഴ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ.ബി.പത്മകുമാർ, ജാക് ഫ്രൂട്ട് 365 പ്രെമോട്ടർ ജെയിംസ് ജോസഫ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പതിനാറുകാരിയെ തമിഴ്നാട്ടിലെത്തിച്ച് ദിവസങ്ങളോളം പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തവും  കഠിനതടവും

പത്തനംതിട്ട: പതിനാറുകാരിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം കൂടെ താമസിപ്പിച്ച്  ബലാൽസംഗം ചെയ്ത  പ്രതിക്ക് ജീവപര്യന്തവും 10 വർഷം കഠിനതടവും 3  ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ...

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

ചെന്നൈ : തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. എഐഎഡിഎംകെ അവരുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി.പാർട്ടിയിലെ ഒരുവിഭാഗം ടിവികെയിലേക്ക് പോയേക്കും എന്ന വാർത്തകൾ‍ വന്നതിന് പിന്നാലെയാണ് നടപടി . പുതുച്ചേരിയിലെ 'ദി ഷോർ...
- Advertisment -

Most Popular

- Advertisement -