കൊച്ചി : കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ (കെഎംആര്‍എല്‍) നിന്ന് രഹസ്യരേഖകള്‍ ചോര്‍ന്നെന്ന പരാതിയിൽ അന്വേഷണം ശക്തമാക്കി.ഫോട്ടോ കോപ്പിയെടുക്കുന്നതിനായി അയച്ചിരുന്ന രേഖകളുടെ മെയിലുകള്‍ മറ്റൊരു ഇ-മെയില്‍ വിലാസത്തിലേക്കുകൂടി പോയിരുന്നതായാണ് പരാതി.ചോർന്ന വിവരങ്ങളിൽ പലതും രഹസ്യ സ്വഭാവമുള്ളവയാണെന്നും അന്വേഷണത്തിലൂടെ മാത്രമേ പൂർണമായ വിവരങ്ങൾ ലഭ്യമാവൂ എന്നും ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു.
ഏതാനും ഉദ്യോഗസ്ഥര്‍ പരാതികള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്നും വിവരങ്ങൾ ചോർന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടായിട്ടുണ്ടോയെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷമേ വ്യക്തമാകൂവെന്ന് കളക്ടർ പറഞ്ഞു.





