Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsKochiരാജ്നാഥ് സിങ്ങിന്റെ...

രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനം : കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചിയിലെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 11 മുതല്‍ വൈകീട്ട് 4 മണി വരെ കര്‍ശന ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ മുന്‍കരുതലുകളും ഏര്‍പ്പെടുത്തി. നഗരത്തില്‍ ഡ്രോണ്‍ പറത്തുന്നതിന് പൂര്‍ണ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ യാത്രക്കാര്‍ പരമാവധി കൊച്ചി മെട്രോ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് സിറ്റി പൊലീസ് കമ്മീഷണറേറ്റ് അഭ്യര്‍ത്ഥിച്ചു.

നേവല്‍ ബേസ്, തേവര, അറ്റ്‌ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജങ്ഷന്‍,
ബി.ടി.എച്ച്. റോഡ്, പാര്‍ക്ക് അവന്യൂ റോഡ്, ഷണ്‍മുഖം റോഡ്, മറൈന്‍ ഡ്രൈവ്, ഹൈക്കോടതി ജങ്ഷന്‍, ബാനര്‍ജി റോഡ്, മാധവ ഫാര്‍മസി, കച്ചേരിപ്പടി, കലൂര്‍, കലൂര്‍-പേരണ്ടൂര്‍ റോഡ്, ദേശാഭിമാനി-പുന്നയ്ക്കല്‍ റോഡ്, ഇടപ്പള്ളി-ചങ്ങമ്പുഴ റോഡ്, ബിടിഎസ് റോഡ്, ഇടപ്പള്ളി മഠം ജങ്ഷന്‍, ആലുവ-പാലാരിവട്ടം പിഡബ്ല്യുഡി റോഡിലും ഭാഗിക നിയന്ത്രണമുണ്ട്.

ആലുവയില്‍ നിന്ന് കലൂരിലേക്ക് – ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, എസ്.എ. റോഡ്, കടവന്ത്ര, കലൂര്‍-കതൃക്കടവ് റോഡ് വഴി പോകുക. ആലുവ, പറവൂര്‍ ഭാഗങ്ങളില്‍ നിന്ന് ഹൈക്കോടതിയിലേക്ക് കണ്ടെയ്‌നര്‍ റോഡ് ഉപയോഗിക്കുക. കാക്കനാടില്‍ നിന്ന് ഹൈക്കോടതിയിലേക്ക്- പാലാരിവട്ടം, ഇടപ്പള്ളി ബൈപ്പാസ്, ഇടപ്പള്ളി-ചേരാനെല്ലൂര്‍ റോഡ് വഴി ചേരാനെല്ലൂര്‍ ജങ്ഷനിലെത്തി, ഫ്രീ ലെഫ്റ്റ് എടുത്തു കണ്ടെയ്‌നര്‍ റോഡ് വഴി യാത്ര തുടേരേണ്ടതാണ്.

തോപ്പുംപടിയില്‍ നിന്ന് ആലുവയിലേക്ക് – തോപ്പുംപടി ബിഒടി പാലം, അലക്‌സാണ്ടര്‍ പറമ്പിത്തറ പാലം വഴി കുണ്ടന്നൂര്‍, വൈറ്റില, പാലാരിവട്ടം വഴി സഞ്ചരിക്കുക. ആലുവയില്‍ നിന്ന് ഫോര്‍ട്ട്‌ കൊച്ചിയിലേക്ക്- ഇടപ്പള്ളി ഗ്രാന്‍ഡ് മാളിന് മുന്നിലൂടെ എന്‍എച്ച് 66 വഴി വൈറ്റില, കുണ്ടന്നൂര്‍, തോപ്പുംപടി വഴി യാത്ര ചെയ്യേണ്ടതാണ്.

വൈപ്പിന്‍/ ബോള്‍ഗാട്ടി ഭാഗങ്ങളില്‍ നിന്ന് കലൂര്‍, ആലുവയിലേക്ക് – കണ്ടെയ്‌നര്‍ റോഡ് ഉപയോഗിക്കുക.വൈപ്പിനില്‍ നിന്ന് തോപ്പുംപടിയിലേക്ക്-  ഫോര്‍ട്ട്‌കൊച്ചി- വൈപ്പിന്‍ ജങ്കാര്‍ സര്‍വീസ് ഉപയോഗപ്പെടുത്തണം.

വാത്തുരുത്തി മുതല്‍ തേവര, എം.ജി. റോഡ്, ബാനര്‍ജി റോഡ്, കലൂര്‍ സ്റ്റേഡിയം, പാലാരിവട്ടം വരെയുള്ള പ്രധാന റൂട്ടുകളില്‍ ഗതാഗത തടസ്സമുണ്ടാക്കും വിധം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേന്ദ്ര ബഡ്ജറ്റ് : പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച : കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാപരിധി 5 ലക്ഷമാക്കി

ന്യൂഡൽഹി : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിക്കുന്നു. വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ ലഭിക്കും. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി 'പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന'...

മകരവിളക്ക് : ശബരിമലയിൽ ഇടതടവില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കും:  കെ എസ് ഇ ബി

ശബരിമല: ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിനോടനുബന്ധിച്ച് സുഗമമായ വൈദ്യുതി വിതരണം ഉറപ്പാക്കുമെന്ന് കെ എസ് ഇ ബി.  മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് നടതുറക്കും. പമ്പ, സന്നിധാനം, നിലയ്ക്കൽ, ശബരിമലയിലെ മറ്റ് അനുബന്ധ പ്രദേശങ്ങളിലെ വൈദ്യുതി-വിതരണ...
- Advertisment -

Most Popular

- Advertisement -