Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryറവ.ഡീക്കൻ ആഷർ...

റവ.ഡീക്കൻ ആഷർ ഷാജിയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

കോഴഞ്ചേരി: റവ.ഡീക്കൻ ആഷർ ഷാജിയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം.  പന്തളം മങ്ങാരം വടക്കേമുരുപ്പേൽ ആഷർ ഷാജി(26)ആണ് അന്തരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കോഴഞ്ചേരി – പന്തളം റോഡിൽ നാൽക്കാലിക്കൽ പാലത്തിന് സമീപമായിരുന്നു അപകടം. ആഷർ ഷാജി സ്‌കൂട്ടറിൽ പന്തളത്തു നിന്നു കോഴഞ്ചേരിക്ക് വരുന്നവഴി മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടോറസ് ലോറിയിടിക്കുകയായിരുന്നു.

ഉടൻ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോട്ടയം വൈദിക സെമിനാരി അധ്യാപകൻ ഫാ. ഷാജി പി ജോണിന്റെയും പരേതയായ തിരുവല്ല പരിയാരത്ത് മറിയം ഷാജി ജോണിന്റെയും ഏകമകനാണ്. ടോറസ് ലോറി ഡ്രൈവറെ ആറന്മുള പോലീസ് അറസ്റ്റു ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി കിട്ടണം : പി.സതീദേവി

പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി കിട്ടണമെന്നും അതിനായി നിയമപ്രകാരം സാധ്യമാകുന്ന എല്ലാം ഉപയോഗപ്പെടുത്തുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു.  മലയാലപ്പുഴയിലെ  വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച...

താറാവ് കർഷകനെ ആക്രമിച്ചു: മൂന്നു യുവാക്കൾ  അറസ്റ്റിൽ

തിരുവല്ല:  താറാവ് കർഷകനെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. താറാവുകർഷകനായ മേപ്രാൽ വേലൂപ്പറമ്പിൽ വീട്ടിൽ രാജു(67)വിനെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്, അയൽവാസിയായ പായ്ക്കണ്ടം,ചിറയിൽ പ്രസൂൺ (32), സുഹൃത്തുക്കളായ ചാത്തങ്കരി...
- Advertisment -

Most Popular

- Advertisement -