Saturday, September 19, 2026
No menu items!

subscribe-youtube-channel

HomeNewsടോമിൻ തച്ചങ്കരിക്കെതിരായ...

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: ബോബി കുരുവിള

തിരുവനന്തപുരം: മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസിൽ വിജിലൻസ് കോടതി വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരനായ ബോബി കുരുവിള. തന്റെ 22-ാം വയസ്സിൽ പിതാവ് തുടങ്ങിയ നിയമപോരാട്ടം ഇപ്പോൾ 58-ാം വയസ്സിലാണ് അവസാനിക്കുന്നതെന്നും ബോബി കുരുവിള പറഞ്ഞു.

എന്റെയും ചേട്ടൻ അലക്സാണ്ടറിന്റെയും യൗവനവും ജീവിതവുമെല്ലാം ഈ കേസിനൊപ്പമായിരുന്നു. നിയമനിർവ്വഹണത്തിലെ സ്വാധീനം ഉപയോഗിച്ച് ഞങ്ങളെ കൊല്ലാക്കൊല ചെയ്യുകയായിരുന്നു. 14 തവണ ഹൈക്കോടതിയിലും ഒരു തവണ സുപ്രീം കോടതിയിലും കയറി ഇറങ്ങി. വിജിലൻസ് റിപ്പോർട്ട് കിട്ടാൻ വേണ്ടി മാത്രം 15 തവണ വിജിലൻസ് കോടതിയിൽ പോകേണ്ടി വന്നു. കേസിനായി ഒരുകോടി രൂപയിലധികം ചെലവായിട്ടുണ്ടാകും,

എന്നാൽ അതിലൊന്നും അന്യായമായി നേടിയ ഒരു പൈസപോലുമില്ല – ബോബി പറഞ്ഞു. 2003 മുതൽ 2007 വരെയുള്ള കാലയളവിലെ സ്വത്ത് സമ്പാദന പരാതിയിലാണ് കഴിഞ്ഞ ദിവസം കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്ക് 4 വർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചത്. എന്നാൽ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ലെന്നും 2007 മുതൽ തച്ചങ്കരി വിരമിച്ച 2023 വരെയുള്ള കാലയളവിലെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് വിജിലൻസ് ഡയറക്ടർക്ക് അടുത്ത ആഴ്ച തന്നെ പുതിയ പരാതി നൽകുമെന്നും ബോബി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപ്പർ കുട്ടനാട്ടിൽ കൊയ്ത്ത് തുടങ്ങി

തിരുവല്ല: അപ്പർ കുട്ടനാട്ടിലെ  പടവിനകം ബി  പാടശേഖരത്തിൽ  കൊയ്ത്ത് തുടങ്ങി .113 ഏക്കർ കൃഷിയിടത്തിൽ ഇക്കുറി ജോതി ഇനത്തിലുള്ള നെല്ല് വിത്താണ്  ഉപയോഗിച്ചത്. കാലാവസ്ഥ അനുകൂലമായി നിന്നതിനാൽ വിളവെടുപ്പ് നഷ്ടം വരില്ലന്ന് കർഷകർ...

കേരളത്തിലെ ആറ് രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ  തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി

ന്യൂഡൽഹി : കേരളത്തിൽ നിന്നുള്ള ആറ് പാർട്ടികളടക്കം അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പു സംവിധാനത്തിന്റെ ശുദ്ധീകരണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ദേശീയ പ്രജാ...
- Advertisment -

Most Popular

- Advertisement -