Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി...

ഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി : 25 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് നൽകുന്ന 30,000 രൂപ സബ്സിഡിക്കായി സെപ്റ്റംബർ 25 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്ന അർഹരായ ആദ്യത്തെ 1000 പേർക്ക് സബ്സിഡി ലഭിക്കും.

ഇതിൽ 100 സബ്സിഡികൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ആവശ്യത്തിന് വനിതാ അപേക്ഷകരില്ലെങ്കിൽ ഇവ പൊതുവിഭാഗത്തിലേക്ക് മാറ്റും. 2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്തതും ഇതുവരെ സബ്സിഡി ലഭിക്കാത്തതുമായ ഇ-പാസഞ്ചർ ഓട്ടോറിക്ഷ ഉടമകൾക്കും മുൻപ് അപേക്ഷിച്ച് സബ്സിഡി ലഭിക്കാത്തവർക്കും വീണ്ടും അപേക്ഷിക്കാം. ഒരാളുടെ പേരിലുള്ള ഒരു വാഹനത്തിന് മാത്രമേ സബ്സിഡി അനുവദിക്കൂ.

https://transportservices.nic.in/KeralaEV/#/dashboard/service-info ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക്: mvd.kerala.gov.in

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും

ഷിംല : ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും. കിന്നാവുർ ജില്ലയിലെ ഋഷി ഡോഗ്രി താഴ്‌വരയ്ക്ക് സമീപമുണ്ടായ മേഘ വിസ്ഫോടനമാണ് മിന്നൽ പ്രളയത്തിനു കാരണമായത് .ഷിംല, ലാഹോൾ സ്പിതി ജില്ലകളിലെ നിരവധി പാലങ്ങൾ...

സാധാരണ പൗരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ അയാളുടെ വീട്ടമുറ്റത്ത് മാത്രമാണോ പോലീസ് കയറുന്നത്: കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: സാധാരണ പൗരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ അയാളുടെ വീട്ടമുറ്റത്ത് മാത്രമാണോ പോലീസ് കയറുന്നത്. സാധാരണക്കാരുടെ ഫോണൊന്നും വാങ്ങിച്ചുവയ്‌ക്കാറില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു. പോലീസ് എവിടെയായാലും കയറും. മെസിയുടെ പേരിലെ സാമ്പത്തികതട്ടിപ്പ് കേസിൽ റിപ്പോർട്ടർ...
- Advertisment -

Most Popular

- Advertisement -