Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ സ്വർണക്കിരീടവും...

ശബരിമലയിൽ സ്വർണക്കിരീടവും കവർന്നതായി സംശയം : പവന് പകരം മൂക്കു പണ്ടം; സ്ട്രോങ് റൂമിൽ നിന്നാണ് കവർച്ചയെന്ന് സൂചന

പത്തനംതിട്ട: ശബരിമല ധർമ ശാസ്‌താ ക്ഷേത്രത്തിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ക്ഷേത്രത്തിലെ 55.75 പവൻ തൂക്കം വരുന്ന സ്വർണക്കിരീടം കവർന്നതാതായി കണ്ടെത്തൽ. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന കിരീടമാണ് കാണാതായതെന്നാണ് പുറത്തുവരുന്ന വിവരം. കണക്കെടുപ്പിനിടെയാണ് കിരീടം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചത്.തമിഴ്നാട്ടിൽ നിന്നുള്ള ഒരു ഭക്തൻ 2012ൽ ശബരിമലയിൽ സമർപ്പിച്ച സ്വർണക്കിരീടമാണ് കാണാതായത്.

യഥാർഥ കിരീടത്തിന് പകരം മുക്കുപണ്ടത്തിൽ നിർമിച്ച കിരീടമാണ് സ്ട്രോങ് റൂമിൽ ഉള്ളത് .യഥാർഥ സ്വർണക്കിരീടം എപ്പോൾ മാറ്റിയെന്നും ആരാണ് ഇതിന് പിന്നിലെന്നും കണ്ടെത്തേണ്ടതുണ്ട്. മൂക്കു പണ്ടത്തിൽ തീർത്തിരിക്കുന്ന കിരീടത്തിന് 240 ഗ്രാം തൂക്കമേ ഉള്ളൂ.

ശബരിമലയിലെ സ്വർണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ വിവരം പുറത്തുവരുന്നത്. നേരത്തെ ദ്വാരപാലക ശിൽപങ്ങളിലെയും ശ്രീകോവിലിന്റെ വിവിധ ഭാഗങ്ങളിലെയും സ്വർണം സംബന്ധിച്ച് ഗുരുതരമായ ക്രമക്കേടുകൾ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സ്ട്രോങ് റൂമിലെ സുരക്ഷയും പരിശോധിക്കും.സ്വർണക്കിരീടം സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്നതായതിനാൽ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ സുരക്ഷാ സംവിധാനവും അന്വേഷണപരിധിയിൽ വരും. കിരീടത്തിന്റെ കൃത്യമായ തൂക്കം, രേഖകളിലെ വിവരങ്ങൾ, അവസാനമായി എപ്പോഴാണ് യഥാർഥ കിരീടം പരിശോധിച്ചതെന്നത്, പകരം മുക്കു പണ്ടത്തിൽ നിർമിച്ച കിരീടം എപ്പോൾ സ്ഥാപിച്ചുവെന്നത് തുടങ്ങിയ കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കേണ്ടതുണ്ട്.

ശബരിമല സ്വർണക്കവർച്ച കേസിൽ നേരത്തെ നടന്ന അന്വേഷണങ്ങളിൽ വിവിധ സ്വർണപ്പാളികളിൽ നിന്ന് സ്വർണം വേർതിരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ രാസമിശ്രിതം ഉപയോഗിച്ച് സ്വർണം വേർതിരിച്ചെടുത്തെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ എസ്ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ കിരീട മോഷണ വിവരം പുറത്തുവന്നതോടെ ശബരിമലയിൽ സൂക്ഷിക്കുന്ന സ്വർണാഭരണങ്ങളുടെയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുടെയും സുരക്ഷ സംബന്ധിച്ചും ചോദ്യങ്ങൾ ഉയരുകയാണ്. കണക്കെടുപ്പിൽ കണ്ടെത്തിയ ക്രമക്കേടുകൾക്ക് പിന്നിൽ ആരൊക്കെയാണെന്നും യഥാർഥ കിരീടം എവിടെയാണെന്നും കണ്ടെത്തുന്നതിനൊപ്പം, രേഖകളിലും സൂക്ഷിപ്പ് സംവിധാനത്തിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടിവരും.

ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട മുൻ സംഭവങ്ങളിൽ തന്നെ നടപടിക്രമങ്ങളിലെ ഗുരുതര വീഴ്ചകൾ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സ്വർണക്കിരീടം കവർന്ന സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക്  ചാമ്പ്യൻഷിപ്പ് : ജില്ലയിൽനിന്ന് നാല് താരങ്ങൾ  

പത്തനംതിട്ട : മംഗലാപുരം മംഗള സ്റ്റേഡിയത്തിൽ ജനുവരി 9 മുതൽ 12 വരെനടക്കുന്ന സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് അറ്റ്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള നാല് താരങ്ങൾ ഇന്ത്യൻ ടീമിൽ. ജിജു സാമുവൽ,...

വിദ്യർഥിനിയെ പീഡിപ്പിച്ചു : കണ്ണൂർ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ : ​ഗവേഷക വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ സർവകലാശാല അദ്ധ്യാപകൻ അറസ്റ്റിൽ. ഇംഗ്ലീഷ് വിഭാഗം മേധാവി കുറ്റ്യാടി സ്വദേശി കെ.കെ. കുഞ്ഞമ്മദിനെയാണ് ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ധ്യാപക ചേംബറിലും ലോഡ്ജിലും...
- Advertisment -

Most Popular

- Advertisement -