Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaലോക കാഴ്ച...

ലോക കാഴ്ച ദിനവും ലോക സെറിബ്രൽ പാൾസി ദിനവും ആചരിച്ചു

ആലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രി ശിശുരോഗ വിഭാഗത്തിലെ  റീജിയണൽ ഏർളി ഇൻറ്റർവെൻഷൻ സെൻ്റർ ആൻഡ് ഓട്ടിസം സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോക കാഴ്‌ച്ച ദിനവും ലോക സെറിബ്രൽ പാൾസി ദിനവും ആചരിച്ചു.  മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ പി എൽ ലക്ഷ്‌മി പരിപാടി ഉദ്ഘാടനം ചെയ്തു. 

ശിശുരോഗ വിഭാഗം മേധാവി ഡോ. സിറിൽ റോസാരിയോ അധ്യക്ഷനായി. ന്യൂറോളജി വിഭാഗം മേധാവി ഡോ. സി വി ഷാജി  മുഖ്യസന്ദേശം നൽകി. പി എം ആർ വിഭാഗം മേധാവി ഡോ ശിവറാം, ആർ ഇ ഐ സി & ഓട്ടിസം സെന്റർ നോഡൽ ഓഫീസറും മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അനു മേരി പീറ്റർ, ഓട്ടിസം സെന്റ്റർ മാനേജർ ലിനി ഗ്രിഗറി എന്നിവർ സംസാരിച്ചു.

തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ശിശുരോഗ, ദന്ത, ന്യൂറോളജി വിഭാഗങ്ങളുടെ സഹകരണത്തോടെ ആർ  ഇ ഐ സി ആൻഡ് ഓട്ടിസം സെന്ററിൽ തെറാപ്പിക്കായി എത്തുന്ന കുട്ടികൾക്കായി പ്രത്യേക ക്യാമ്പും തുടർപരിശോധനകളും കാഴ്ച പരിശോധനയും ഡോ സി പി ശ്രീലക്ഷ്‌മിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്കു കൊണ്ടുപോയി. രാഹുലിന്റെ...

അതിശക്തമായ മഴ : ശബരിമല തീർഥാടകർ നദികളിലിറങ്ങുന്നതിനും കുളിക്കടവുകൾ ഉപയോഗിക്കുന്നതിനും നിരോധനം

പത്തനംതിട്ട : ജില്ലയിൽ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ  സുരക്ഷയെ മുൻനിർത്തി ശബരിമല തീർഥാടകർ നദികളിലിറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഉത്തരവായി. അതിശക്തമായ മഴ മുന്നറിയിപ്പ് പിൻവലിക്കും...
- Advertisment -

Most Popular

- Advertisement -