കൊച്ചി : കളമശ്ശേരി കൂട്ടബലാത്സംഗക്കേസില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്.ആലപ്പുഴ സ്വദേശി ശ്രീരാജ് സ്പാ ജോലി വാഗ്ദാനം ചെയ്ത് 10 മുതൽ 15 വരെ യുവതികളെ അഭിമുഖത്തിനായി ക്ഷണിച്ചിരുന്നതായി പോലീസ് കണ്ടെത്തി.ഇവരെ പോലീസ് നേരിട്ട് സമീപിച്ച് ശ്രീരാജിൽനിന്നോ ഇയാളുടെ സംഘത്തിൽനിന്നോ ലൈംഗിക അതിക്രമമോ മോശം പെരുമാറ്റമോ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.
സ്പാകളുടെ മറവില്‍ ആവശ്യക്കാര്‍ക്ക് യുവതികളെ കൈമാറുന്ന റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍.രാസലഹരി നല്‍കിയശേഷമാണ് അതിജീവിതയെ പീഡനത്തിന് ഇരയാക്കിയത് . ലഹരി എത്തിച്ച ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം ,അതിജീവിതയെ ഇന്നലെ വനിതാ കമ്മിഷൻ അംഗങ്ങൾ സന്ദർശിച്ചു.അതിജീവിതയ്ക്ക് ആവശ്യമായ നിയമസഹായവും സാമ്പത്തിക സഹായവും നൽകാൻ ഹൈക്കോടതിയുടെ വിക്ടിം റൈറ്റ്സ് സെന്ററിനോട് ആവശ്യപ്പെടുമെന്നും കമ്മിഷൻ അധ്യക്ഷ പി.സതീദേവി അറിയിച്ചു.





