Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപനച്ചിക്കാട്ട് നവരാത്രി...

പനച്ചിക്കാട്ട് നവരാത്രി കലോപാസന മൂന്നാം ദിനവും ഭക്തിസാന്ദ്രം

കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി കലോപാസന മൂന്നാം ദിനമായ വെള്ളിയാഴ്ചയും ഭക്തിസാന്ദ്രമായി. നൂറുകണക്കിന് കലാകാരന്മാർ പങ്കെടുക്കുന്ന കലോപാസനയിൽ തലശ്ശേരി വൈഖരി ഭജൻസ് ഫ്യൂഷൻ ബാൻഡിന്റെ ഭക്തിസംഗീതാവതരണവും പനച്ചിക്കാട് വൈഷ്ണവിയുടെ നൃത്താവതരണവും ശ്രദ്ധേയമായി.

24 മണിക്കൂറും ഇടവേളകളില്ലാതെ തുടരുന്ന കലോപാസനയിൽ ശാസ്ത്രീയ നൃത്തങ്ങളും സംഗീതപരിപാടികളും ശനിയാഴ്ചയും അരങ്ങേറും. ഞായറാഴ്ച (11) നവരാത്രി പൂജകൾക്കൊപ്പം ദേശീയ നൃത്തസംഗീതോത്സവത്തിനും തുടക്കമാകും. വൈകിട്ട് ഏഴിന് മംഗലാപുരത്തുനിന്നുള്ള പ്രശസ്ത കർണാടക സംഗീതജ്ഞൻ അനീഷ് ഭട്ടിന്റെ സംഗീതക്കച്ചേരിയോടെയാണ് ദേശീയ നൃത്തസംഗീതോത്സവം ആരംഭിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നന്ദിഗ്രാം സ്ഥാനാർഥിയെ പിൻവലിക്കില്ല- ദേശീയപ്രശ്നമായി ഉയർത്തും: കെ.സി. വേണുഗോപാൽ എം.പി

ആലപ്പുഴ: പശ്ചിമബംഗാളിലെ നന്ദിഗ്രാം നിയമസഭ ഉപതെരഞ്ഞെടുപ്പിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിക്കില്ലെന്നും മിലൻപ്രധാന്‍റെ അറസ്റ്റ് ദേശീയപ്രശ്നമായി ഉയർത്തുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.2007ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ...

ഹോർമുസിൽ ചരക്ക് കപ്പലിന് നേരെ ഇറാൻ വെടിവെച്ചു

ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിൽ വീണ്ടും ഇറാന്റെ ആക്രമണം . കടലിടുക്കിൽ ചരക്കുക്കപ്പലിന് നേരേ ഇറാന്റെ സായുധവിഭാഗമായ ഐആർജിസി വെടിയുതിർത്തു. യാതൊരു മുന്നറിയിപ്പുമില്ലാതെ നടത്തിയ ആക്രമണത്തിൽ കപ്പലിന് കേടുപാടുണ്ടായെങ്കിലും ആളപായമോ മറ്റുനാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നുമാണ്...
- Advertisment -

Most Popular

- Advertisement -