ദിവസങ്ങള്‍ക്ക് മുന്‍പ് സുരേന്ദ്രന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തന്റെ അവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു. കേസില്‍ ഇനിയും മേല്‍ക്കോടതികളില്‍ അപ്പീലിന് പോകേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ഉത്തരവ്. കേസില്‍ കെ കെ സുരേന്ദ്രനെ സിബിഐ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. നഷ്ടപരിഹാരം നല്‍കാന്‍ കോടതി ആദ്യം ഉത്തരവിട്ടത് 2021ലാണ്.
എന്നാല്‍ ഈ വിധിക്കെതിരെ സര്‍ക്കാരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അപ്പീല്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് 2026ല്‍ കല്‍പ്പറ്റ കോടതി നഷ്ടപരിഹാരത്തുക 12.5 ലക്ഷമായി ഉയര്‍ത്തി വിധി പ്രസ്താവിച്ചു. തുടർന്നാണ് നടപടിയിലേക്ക് നീങ്ങിയത്.





