Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം :  പ്രതി അറസ്റ്റിൽ

കോഴഞ്ചേരി : സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തയാളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. പുല്ലാട്  തെറ്റുപാറ  വിഷ്ണു ഭവനത്തിൽ   വിഷ്ണു  കെ എസ്  ( 32) ആണ്  പിടിയിലായത്.
        
വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടികളെയാണ് ഇയാൾ ഒരു ബൈക്കിൽ എത്തി അശ്ലീല പദപ്രയോഗങ്ങൾ നടത്തിയതും  സ്വകാര്യഭാഗം കാണിക്കുകയും ചെയ്തത്. രക്ഷകർത്താക്കളോടൊപ്പം സ്റ്റേഷനിൽ എത്തിയ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത  പോലീസ് , അതിവേഗം അന്വേഷണം നടത്തി പ്രതിയെ പിടികൂടി.

കീഴ് വായ്പൂര് ഇൻസ്പെക്ടർ സുരേഷ്‌കുമാർ, എസ് ഐ അനൂബ്. പി,  എസ് സി പി ഒ മാരായ അഭിലാഷ്, സുരേഷ്,  വിപിൻരാജ്, മനൂപ്, രശ്മി എന്നിവർ അടങ്ങിയ  പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീട്ടമ്മ ജീവനൊടുക്കിയ സംഭവം : റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തും

എറണാകുളം : പറവൂരിൽ അയൽവാസിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തും .പണമിടപാടുകാരി ബിന്ദുവിനും ഭർത്താവ് പ്രദീപ് കുമാറിനും എതിരെയാണ് ആത്മഹത്യാ...

ചക്രവാതച്ചുഴി : സംസ്ഥാനത്ത് മഴ ശക്തമാകും : 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് തെക്കൻ...
- Advertisment -

Most Popular

- Advertisement -