Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഫ്‌ളൈദുബായ് ആക്രമണം...

ഫ്‌ളൈദുബായ് ആക്രമണം : മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ

ദുബായ് : ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്‌ളൈദുബായ് ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ. ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ചാറിനെ ആക്രമിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്ത സഹപൈലറ്റ് ഹമാം അൽ ഹമ്മാമിയുമായും ഫ്ലൈദുബായി ആക്രമണത്തിന്റെ ഗൂഢാലോചനയുമായും ബന്ധമുണ്ടെന്ന സംശയത്തിലാണ് ഇവരെ യു.എ.ഇ. പോലീസ് കസ്റ്റഡിയിലെടുത്തത്.

ഒക്ടോബർ മൂന്നിനാണ് ഇരുവരും അറസ്റ്റിലായത്.യാത്രക്കാർ കീഴടക്കിയ ഒമാൻ സ്വദേശിയായ ഹമ്മാം അൽ ഹമ്മാമിയെ മോചിപ്പിക്കാൻ മറ്റൊരു ജീവനക്കാരൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലുകളും പുറത്തുവരുന്നുണ്ട്. സംഭവത്തിൽ കൂടുതൽ വിമാന ജീവനക്കാർക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സി. എം. ഡി. ആർ. എഫ് : സമ്മതപത്രം നൽകാത്തവരിൽ നിന്ന് ശമ്പളം പിടിക്കില്ല

തിരുവനന്തപുരം : സമ്മതപത്രം നൽകിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ...

കൈക്കൂലി വാങ്ങുന്നതിനിടെ ലാൻഡ് റവന്യൂ തഹസിൽദാർ അറസ്റ്റിൽ

കൊച്ചി : എറണാകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ലാൻഡ് റവന്യൂ തഹസിൽദാർ അറസ്റ്റിൽ.രണ്ട് ഏജന്റുമാരും പിടിയിലായിട്ടുണ്ട്.കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണിയും ഷിബിൻ, രാജേഷ് എന്നീ ഏജന്റുമാരുമാണ് അറസ്റ്റിലായത് .എളമക്കര സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്...
- Advertisment -

Most Popular

- Advertisement -