Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsനദികളിലെ മണൽനിക്ഷേപം...

നദികളിലെ മണൽനിക്ഷേപം നീക്കൽ നടപടി വേഗത്തിലാക്കുന്നു; പത്തനംതിട്ടയിൽ പ്രത്യേക ശ്രദ്ധയെന്ന് റവന്യൂ വകുപ്പ്

​പത്തനംതിട്ട :  ജില്ലയിലെ നദികളിൽ നിന്നുള്ള മണൽവാരൽ ഡിസംബർ അവസാനത്തോടെയോ ജനുവരി ആദ്യത്തോടെയോ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി നിയമസഭയെ അറിയിച്ചു പ്രളയസാധ്യത ഒഴിവാക്കുന്നതിന്റെയും നദികളുടെ ജലസംഭരണ ശേഷി വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നദികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണലും എക്കലും നീക്കം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

​മഴക്കാലത്ത് പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിലെ നദികൾ കരകവിഞ്ഞൊഴുകാൻ കാരണം നദികളിൽ മണലും അടിത്തട്ടും ഉയർന്നു കിടക്കുന്നതാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.​ജില്ലയിലെ നദികളിൽ മണലും എക്കലും അടിഞ്ഞുകൂടി ജലനിരപ്പ് ഉയരുന്നത് വെള്ളപ്പൊക്കത്തിന് കാരണമാകുന്ന സാഹചര്യത്തിലാണ് മണൽ നീക്കം ചെയ്യൽ പ്രക്രിയ വേഗത്തിലാക്കുന്നത്.

മണൽ നീക്കം ചെയ്യുന്നതിന്റെ മേൽനോട്ടച്ചുമതല പൂർണ്ണമായും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കാനാണ് സർക്കാർ തീരുമാനം.പമ്പ, അച്ചൻകോവിൽ തുടങ്ങിയ പ്രധാന നദികളിൽ പ്രളയത്തിനു ശേഷമുണ്ടായ മണൽ തിട്ടകളും തടസ്സങ്ങളും നീക്കം ചെയ്യണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴിയുണ്ട്. ജില്ലയിലെ നദികളിൽ ശാസ്ത്രീയമായ മണൽ ഓഡിറ്റിംഗും നീക്കം ചെയ്യലും വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക തലത്തിലും മാധ്യമങ്ങളിലും വലിയ ചർച്ചകളാണ് നടന്നിരുന്നത്.

​വർഷങ്ങളായി നിലനിൽക്കുന്ന മണൽക്ഷാമത്തിന് പരിഹാരം കാണുന്നതിനൊപ്പം തടസ്സങ്ങൾ നീക്കി നദികളുടെ ഒഴുക്ക് സുഗമമാക്കാൻ ഈ പദ്ധതി സഹായകരമാകും. ​നദികളിലെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയിലും എന്നാൽ ദുരന്ത സാധ്യതകൾ ലഘുീകരിക്കുന്ന തരത്തിലുമായിരിക്കും മണൽ നീക്കം ചെയ്യൽ നടപടികൾ നടപ്പിലാക്കുകയെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വിൽക്കാൻ പാടില്ല ; ആരോഗ്യവകുപ്പ്

തിരുവനന്തപുരം : തമിഴ്നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന Sresan ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനത്തിന്റെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതിനുള്ള നടപടികൾ തമിഴ്നാട് ഡ്രഗ്സ് കൺട്രോളർ എടുത്തിട്ടുള്ള സാഹചര്യത്തിൽ ആ കമ്പനിയുടെ എല്ലാ മരുന്നുകളും കേരളത്തിൽ വിതരണം...

വീട്ടമ്മയുടെ വാട്സാപ്പിലേക്ക് അശ്ലീലവീഡിയോകളും ഫോട്ടോകളും അയച്ച യുവാവ് പിടിയിൽ        

പത്തനംതിട്ട: ഏനാത്ത് സ്വദേശിനി 40 കാരിയായ വീട്ടമ്മയുടെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശമായി അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും അയച്ച യുവാവിനെ ഏനാത്ത് പോലീസ് പിടികൂടി. ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയിൽ വീട്ടിൽ അജിൻകുമാർ ( 23) ആണ്...
- Advertisment -

Most Popular

- Advertisement -