Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsതുലാവര്‍ഷം: നാളെ...

തുലാവര്‍ഷം: നാളെ നാലു ജില്ലകളില്‍  ശക്തമായ മഴ

തിരുവനന്തപുരം: തെക്കേ ഇന്ത്യയില്‍ എത്തുന്ന വടക്കുകിഴക്കന്‍ തുലാവര്‍ഷത്തിന്റെ  സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍  ശക്തമായ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. മറ്റു ജില്ലകളില്‍ നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം തെക്കന്‍ ശ്രീലങ്കന്‍ തീരത്തിന് സമീപം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കി.മീ. വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിൽ തിരുവാഭരണ ഘോഷയാത്ര നാളെ

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്ര നാളെ നടക്കും. ഉച്ചകഴിഞ്ഞ് 3 ന് ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ തിരുവല്ല കാവുംഭാഗം തിരുഏറങ്കാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നിന്നും...

Kerala Lotteries Results : 27-07-2024 Karunya KR-664

1st Prize Rs.80,00,000/- KJ 920716 (KANNUR) Consolation Prize Rs.8,000/- KA 920716 KB 920716 KC 920716 KD 920716 KE 920716 KF 920716 KG 920716 KH 920716 KK 920716...
- Advertisment -

Most Popular

- Advertisement -