മലപ്പുറം : എംഡിഎംഎ വില്പ്പനയ്ക്കിടെ വനിതാ യൂട്യൂബർ അടക്കം നാല് പേർ മലപ്പുറത്ത് പിടിയിൽ.മലപ്പുറം കൂട്ടിലങ്ങാടി കാവുങ്ങൽ സ്വദേശിനി മിനു ജാസ്മിൻ (23), ഹാജിയാർപ്പള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ഷബീർ ടി.പി. (26), വേങ്ങര ഊരകം സ്വദേശി സജാദ് (21), എന്നിവരാണ് പിടിയിലായത്.
ഇവരില് നിന്നും പത്തരഗ്രാം എംഡിഎംഎ, സിറിഞ്ച്, ലഹരിമരുന്ന് പായ്ക്ക് ചെയ്യുന്നതിനാവശ്യമായ സാമഗ്രികള് എന്നിവ കണ്ടെത്തി.വിൽപനയ്ക്ക് ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തു. ലഹരിമരുന്ന് വിദ്യാര്ഥികള്ക്ക് വിൽപ്പനയ്ക്കായി എത്തിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.





