Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർഥാടനം...

ശബരിമല തീർഥാടനം : മണ്ഡലകാലത്ത് 461 ബസുകൾ കെഎസ്ആർടിസി സർവ്വീസ് നടത്തും

പത്തനംതിട്ട : ശബരിമല മണ്ഡലപൂജ–മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ വിപുലമായ മുന്നൊരുക്കങ്ങളുമായി കേരള സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷൻ (കെഎസ്ആർടിസി).

മണ്ഡലപൂജാ കാലത്ത് ആദ്യഘട്ടത്തിൽ 461 ബസുകളും മകരവിളക്ക് ഉത്സവത്തിന് 561 ബസുകളും സർവീസിന് വിന്യസിക്കാനാണ് തീരുമാനം. തീർഥാടകരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ ലഭ്യമാക്കാനും ലീസ് വ്യവസ്ഥയിൽ വാഹനങ്ങൾ ഏർപ്പെടുത്താനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ശബരിമലയിലെത്തുന്ന തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് നിലയ്ക്കൽ–പമ്പ ചെയിൻ സർവീസുകൾക്ക് പ്രത്യേക പരിഗണന നൽകും. നിലയ്ക്കലിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് പമ്പയിലേക്ക് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്ന സംവിധാനമാണ് തീർഥാടനകാലത്ത് പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്.

തീർഥാടകരുടെ ഒഴുക്കിനനുസരിച്ച് സർവീസുകൾ ക്രമീകരിക്കുകയും തിരക്കുള്ള സമയങ്ങളിൽ അധിക ബസുകൾ വിന്യസിക്കുകയും ചെയ്യും.
നിലയ്ക്കലിൽ മണ്ഡലപൂജാ കാലത്ത് 180 ബസുകളും മകരവിളക്ക് കാലത്ത് 220 ബസുകളും ക്രമീകരിക്കാനാണ് പദ്ധതി. ചെങ്ങന്നൂരിൽ യഥാക്രമം 60, 80 ബസുകളും കോട്ടയത്ത് 50, 60 ബസുകളും വിന്യസിക്കും. പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ആവശ്യമായ ഗതാഗതസൗകര്യം ഉറപ്പാക്കുന്നതിനാണ് ഈ ക്രമീകരണങ്ങൾ.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശബരിമലയിലേക്ക് എത്തുന്ന ഭക്തർക്കായി പ്രധാന ബസ് ഡിപ്പോകളെയും തീർഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് പ്രത്യേക സർവീസുകൾ നടത്തും. പമ്പ, നിലയ്ക്കൽ, ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെൻട്രൽ, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം എന്നിവിടങ്ങളിൽനിന്ന് സർവീസുകളുണ്ടാകും.

ദൂരസ്ഥലങ്ങളിൽനിന്ന് എത്തുന്ന തീർഥാടകർക്ക് പ്രധാന യാത്രാകേന്ദ്രങ്ങളിൽനിന്ന് തുടർയാത്രാ സൗകര്യം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തീർഥാടനത്തിന്റെ വിവിധ ഘട്ടങ്ങളിലെ തിരക്ക് വിലയിരുത്തി ആവശ്യമായ സ്ഥലങ്ങളിലേക്ക് കൂടുതൽ ബസുകൾ മാറ്റിനിയോഗിക്കാനും സംവിധാനമുണ്ടാകും. യാത്രക്കാരുടെ തിരക്കിനനുസരിച്ച് സർവീസുകളുടെ എണ്ണം ക്രമീകരിക്കുന്നതിലൂടെ ദീർഘനേരത്തെ കാത്തിരിപ്പ് ഒഴിവാക്കാനും പമ്പയിലേക്കും നിലയ്ക്കലിലേക്കുമുള്ള യാത്ര സുഗമമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ണാറശാല ആയില്യം : 12ന് പ്രാദേശിക അവധി

ആലപ്പുഴ : മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ നവംബർ 12-ന്  ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം...

സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ ആക്കുന്നതിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡൽഹി : സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് "കേരള" എന്നതിന് പകരം ‘കേരളം’ എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി .2024 ജൂണിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യർത്ഥിക്കുന്ന...
- Advertisment -

Most Popular

- Advertisement -