Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം ഈസ്റ്റ്...

കോട്ടയം ഈസ്റ്റ് ബി.ആർ.സിയിൽ ഓട്ടിസം പാർക്ക് തുറന്നു

കോട്ടയം: സമഗ്രശിക്ഷാ കേരളം കോട്ടയം ഈസ്റ്റ് ബ്‌ളോക്ക് റിസോഴ്‌സ് സെന്ററി(ബി.ആർ.സി.)ലെ ഓട്ടിസം സെന്ററിനോടു ചേർന്നു ഓട്ടിസം പാർക്ക് തുറന്നു. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഓട്ടിസം പാർക്കിന്റെ താക്കോൽ പാരഗൺ പോളിമർ  പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ റെജി കെ. ജോസഫിൽ നിന്ന് ഏറ്റുവാങ്ങി. സ്‌കൂളിലേക്കു പോകുന്നതിനു പകരം പാർക്കിലേക്ക് എത്തുന്ന അനുഭവം കുട്ടികൾക്കു സൃഷ്ടിക്കാൻ പുതിയ സെന്ററിനു കഴിയുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

പാരഗൺ പോളിമർ ൈപ്രവറ്റ് ലിമിറ്റഡിന്റെ സി.എസ്.ആർ. ഫണ്ടുപയോഗിച്ച് 55 ലക്ഷം രൂപ ചെലവിട്ടാണ് ഓട്ടിസം പാർക്ക് തുടങ്ങിയത്. 2024 ജനുവരിയിൽ ആരംഭിച്ച നിർമാണം അഞ്ചുമാസം കൊണ്ടാണു പൂർത്തിയായത്.കോട്ടയം വയസ്‌കരക്കുന്നിലെ ജില്ലാ വിദ്യാഭ്യാസ സമുച്ചയത്തോടു ചേർന്നുള്ള പാർക്കിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി ഒക്യൂപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, സെൻസറി ഇന്റഗ്രേഷൻ തെറാപ്പി, സ്‌പെഷ്യൽ എഡ്യൂക്കേഷൻ, ഗ്രൂപ്പ് തെറാപ്പി, കൗൺസലിംഗ് എന്നിവയ്ക്കായുള്ള അത്യാധുനിക സൗകര്യങ്ങളാണ് അങ്ങേയറ്റം ആകർഷണീയമായി ഒരുക്കിയിട്ടുള്ളത്. ചടങ്ങിൽ കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ അധ്യക്ഷനായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജന്മദിനം ആചരിച്ചു

നന്നൂർ: വിശ്വകർമ്മ സമുദായ ആചാരിയുടെ 157 മത് ജന്മദിനം ഐക്യ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ജില്ലാ ചെയർമാൻ ടി ആർ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ റാന്നി ദാമോദരൻ ആചാരി...

കള്ളപ്പണം വെളുപ്പിക്കൽ കേസ് : എസ്ഡിപിഐ അധ്യക്ഷൻ എം.കെ. ഫൈസിയെ ഇ.ഡി അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്ഡിപിഐ അഖിലേന്ത്യ അദ്ധ്യക്ഷൻ എംകെ ഫൈസിയെ ഇ.ഡി അറസ്റ്റ് ചെയ്തു . നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ്...
- Advertisment -

Most Popular

- Advertisement -