Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടന...

ശബരിമല തീർത്ഥാടന മുന്നൊരുക്കം: അതൃപ്തി പ്രകടിപ്പിച്ച്  മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലവുമായി ബന്ധപ്പെട്ട്  ദേവസ്വം ബോർഡ് നടത്തുന്ന മുന്നൊരുക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ. തീർത്ഥാടന മുന്നൊരുക്കങ്ങളും സൗകര്യങ്ങളും വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശനും ദേവസ്വം മന്ത്രിയും വിവിധ കേന്ദ്രങ്ങളിൽ നേരിട്ടെത്തി അവലോകന യോഗം ചേർന്ന് ഒരു ദിവസത്തിന് ശേഷമാണ് മന്ത്രി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത്.

ക്ഷേത്രാചാരങ്ങളും പ്രസാദ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോർഡിന്റെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും സന്നിധാനത്ത് പ്രസാദത്തിനോ മറ്റ് സൗകര്യങ്ങൾക്കോ യാതൊരു ക്ഷാമവും ഉണ്ടാകില്ലെന്ന് ബോർഡ് പ്രസിഡന്റ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാൽ അരവണ നിർമ്മാണ പ്ലാന്റിന്റെ നവീകരണവും അറ്റകുറ്റപ്പണികളും ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് മന്ത്രി കെ. മുരളീധരൻ ചൂണ്ടിക്കാട്ടി. തീർത്ഥാടകരെ നിയന്ത്രിക്കുന്ന കാര്യത്തിൽ ദേവസ്വം ബോർഡും പൊലീസും തമ്മിൽ പ്രകടമായ ഏകോപനക്കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൻ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിലും ഭക്തർക്ക് ആവശ്യമായ അപ്പവും അരവണയും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിലുമാണ് തനിക്ക് പ്രധാന ആശങ്കയെന്ന് മന്ത്രി പറഞ്ഞു. പ്രസാദ ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളിൽ പൂർണ്ണ തൃപ്തിയില്ല. പ്രസാദത്തിനായുള്ള അരിയുടെ കരാർ പോലും ബോർഡ് ഇതുവരെ അന്തിമമാക്കിയിട്ടില്ല. പ്ലാന്റിന്റെ പണികൾ നവംബർ അഞ്ചിനകം പൂർത്തിയാക്കി ഉത്പാദനം തുടങ്ങുമെന്നാണ് തന്നെ അറിയിച്ചിട്ടുള്ളത്. ഈ വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാൻ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി  പറഞ്ഞു.

തുലാമാസ പൂജകൾക്ക് മുന്നോടിയായി ശനിയാഴ്ച മാത്രം 29,000 തീർത്ഥാടകർ സന്നിധാനത്ത് എത്തിയെന്നും നിലവിൽ രണ്ട് ലക്ഷം ടിൻ അരവണ സ്റ്റോക്കുണ്ടെന്നും മന്ത്രി പറഞ്ഞു. നടയടയ്ക്കുന്ന ഒക്ടോബർ 22 വരെ ഈ കാര്യത്തിൽ ബോർഡ് അതീവ ജാഗ്രത പുലർത്തണമെന്നും മണ്ഡലകാലത്തിന് മുന്നോടിയായി കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഷ്ണുജിത്തിനെ കാണാതായിട്ട് 6 ദിവസം : ഊട്ടി കുനൂർ കേന്ദ്രീകരിച്ച് അന്വേഷണം

മലപ്പുറം : പള്ളിപ്പുറത്തു നിന്നു 6 ദിവസം മുൻപ് കാണാതായ വിഷ്ണുജിത്തിന് വേണ്ടിയുള്ള അന്വേഷണം തുടരുന്നു .കാണാതായതിന് ശേഷം വിഷ്ണുജിത്തിന്റെ ഫോൺ ഒരു തവണ ഓണായിട്ടുണ്ട്.സഹോദരി വിളിച്ചപ്പോഴാണ് ഫോൺ റിങ് ചെയ്തത്. ഫോൺ...

നെന്മാറ സജിത കൊലക്കേസ് : കൊലയാളി ചെന്താമര കുറ്റക്കാരൻ

പാലക്കാട് : നെന്മാറ സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. നെന്മാറ തിരുത്തംപാടത്ത് സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അയൽവാസിയായ ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ്...
- Advertisment -

Most Popular

- Advertisement -