Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ– ചങ്ങനാശേരി...

ആലപ്പുഴ– ചങ്ങനാശേരി റോഡിൽ അപകടങ്ങൾ തുടർക്കഥ; ആശങ്ക ഒഴിയാതെ നാട്ടുകാർ

ആലപ്പുഴ: ആലപ്പുഴ–ചങ്ങനാശേരി  റോഡിൽ അപകടം തുടർക്കഥയാകുന്നു ആശങ്ക ഒഴിയാതെ നാട്ടുകാർ. റോഡിൽ റോഡിൽ ഏറ്റവും കൂടുതൽ തിരക്കുള്ള മങ്കൊമ്പ് ബ്ലോക്ക് ജംക്‌ഷനിലാണു തുടർച്ചയായി അപകടമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം മങ്കൊമ്പ് മേൽപാലത്തിലുണ്ടായ അപകടത്തിൽ പാതിരാപ്പള്ളി സ്വദേശിയായ യുവാവു മരിച്ചു.

ദിവസങ്ങൾക്ക് മുമ്പ് 2 ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായി. ഇതുൾപ്പടെ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളാണുണ്ടാകുന്നത്.
കഴിഞ്ഞ ദിവസം അപകട മരണമുണ്ടായി വാഹനങ്ങൾ കുരുക്കിൽ പെട്ട സമയത്തു ഇതുവഴി സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന കുടുംബം അപകടത്തിൽ പെട്ടു. റോഡിൽ വച്ചു നിയന്ത്രണം തെറ്റി മറിഞ്ഞ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന കുട്ടിക്കു പരുക്കേറ്റു. കുട്ടിയെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സനൽകി വിട്ടയച്ചു.

തട്ടാശേരി കാവാലം കെഎസ്ആർടിസി ബസ് അടക്കം ബ്ലോക്ക് ജംക്‌ഷനിൽ എത്തിയാണു തിരിഞ്ഞു പോകുന്നത്.  മങ്കൊമ്പ് മിനി സിവിൽ സ്റ്റേഷൻ, നെല്ലുഗവേഷണ കേന്ദ്രം, പുളിങ്കുന്ന് പൊലീസ് സ്റ്റേഷൻ, ചമ്പക്കുളം ബ്ലോക്ക്– ഗ്രാമ പഞ്ചായത്ത് ഓഫിസുകൾ എന്നിവിടങ്ങളിലേക്കു പോകേണ്ട ജീവനക്കാർ അടക്കം ബ്ലോക്ക് ജംക്‌ഷനിൽ എത്തിയാണു പോകുന്നത്.

മേൽപാലം ഇറങ്ങി 150 മീറ്റർ പിന്നിടുമ്പോൾ ജംക്‌ഷനാകും. മേൽപാലം ഇറങ്ങിവരുന്ന വാഹനങ്ങൾ പലതും വേഗതയിലാണ് എത്തുന്നത്. ഇതു ജംക്‌ഷനെ കൂടുതൽ അപകട സാധ്യത ഉള്ളതാക്കുന്നു. റോഡിലെ മറ്റു ജംക്ഷനുകളെ അപേക്ഷിച്ചു വീതി കുറവുള്ള ഭാഗം കൂടിയാണിത്.

അശാസ്ത്രീയമായ നിർമാണമാണ് എസി റോഡിൽ അപകടങ്ങൾക്കു കാരണമാകുന്നത്. മഴ പെയ്താൽ വെള്ളം ഒഴുകി മാറാൻ സാധിക്കാത്ത സ്ഥിതിയിലാണു മങ്കൊമ്പ് ബ്ലോക്ക് ജംക്‌ഷൻ. പുളിങ്കുന്ന് ഭാഗത്തു നിന്ന് എത്തുന്ന വാഹനങ്ങൾ എസി റോഡിലേക്കു കടക്കാൻ ജംക്‌ഷനിൽ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒക്ടോബർ 1ന് ട്രഷറികളിലെ പണമിടപാടുകൾ വൈകും

തിരുവനന്തപുരം : 2024 സെപ്റ്റംബർ 30 ന് സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ചടയ്ക്കേണ്ടതിനാൽ ഒക്ടോബർ 1ന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമായതിനുശേഷം മാത്രമേ പെൻഷൻ/...

കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ എൽഡിഎഫ് പിന്തുണച്ചു : നാരങ്ങാനത്ത് ബിജെപിക്ക് ഭരണം നഷ്ടമായി

പത്തനംതിട്ട : നാരങ്ങാനം പഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചതോടെയാണ് ബി.ജെ.പിക്ക് ഭരണം നഷ്ടമായത്. 14 അംഗങ്ങളുള്ള പഞ്ചായത്തിൽ ബി.ജെ.പിക്കും യു.ഡി.എഫിനും ആറ് വീതം അംഗങ്ങളാണുള്ളത്....
- Advertisment -

Most Popular

- Advertisement -